പാചകപുസ്തകം:നെല്ലിക്ക അച്ചാർ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

ആവശ്യം വേണ്ട സാധനങ്ങൾ:

  • നല്ല ദശക്കട്ടിയുള്ള നെല്ലിക്ക വേവിച്ചത്
  • വെളുത്തുള്ളി തൊലി പൊളിച്ച് നെടുകെ കീറിയത്
  • പച്ചമുളക് അരിഞ്ഞത്
  • കറിവേപ്പില
  • മുളകുപൊടി
  • ഉലുവ പൊടിച്ചത്
  • വിനാഗിരി
  • കടുക്
  • ഉപ്പ്
  • നല്ലെണ്ണ

പാചകരീതി

നന്നായി കഴുകി വൃത്തിയാക്കിയ നെല്ലിക്ക മൂടി വെള്ളം ഒഴിച്ചുവേവിക്കുക. വെള്ളം ഊറ്റി നെല്ലിക്ക തുടച്ചെടുക്കുക. ചുവടുകട്ടിയുല്ല പാത്രം ചൂടാക്കി നല്ലെണ്ണ ഒഴിച്ചുകടുകു പൊട്ടിക്കുക. ഇതിലേക്കു വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇവചേർത്ത് വഴറ്റുക. വാടിക്കഴിയുമ്പോൾ മുളകുപൊടി, ഉലുവപ്പൊടി ഇവ ചേർത്ത് നന്നായി ഇളക്കി ആവശ്യത്തിനു ഉപ്പും വിനാഗിരിയും ചേർത്തു യോജിപ്പിക്കുക. ചൂടാറിക്കഴിയുമ്പോൾ കുപ്പികളിലടച്ചു സൂക്ഷിക്കാം.