പാചകപുസ്തകം:നെയ് പൊങ്കൽ
ദൃശ്യരൂപം
ചേരുവകൾ
[തിരുത്തുക]- പച്ചരി - അരക്കിലോ
- ചെറുപയർ പരിപ്പ് - ഇരുന്നൂറുഗ്രാം(വറുത്തത്)
- അണ്ടിപ്പരിപ്പ് - അമ്പത് ഗ്രാം
- ഇഞ്ചി - ഒരു കഷ്ണം(ചതച്ചത്)
- ഉപ്പ് - പാകത്തിന്
- നെയ്യ് - ഇരുന്നൂറ് ഗ്രാം
- കുരുമുളക് - ഒന്നര ടീ സ്പൂൺ
- ജീരകം - ഒരു ടീസ്പൂൺ
- വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
[തിരുത്തുക]ഒരു പാത്രത്തിൽ വെള്ളം തിളക്കുമ്പോൾ അതിൽ കഴുകി വൃത്തിയാക്കിയ അരിയും പരിപ്പും ചതച്ച ഇഞ്ചിയോടൊപ്പം ഇടുക. വെന്ത ശേഷം ഉപ്പും നെയ്യും ചേർത്ത് ഇളക്കി ഇറക്കി വെയ്ക്കുക.കുരുമുളകും ജീരകവും നെയ്യിൽ വറുത്ത് പൊടിച്ചിടുക.ബാക്കി നെയ്യും അണ്ടിപ്പരിപ്പും ചേർത്ത് ഇളക്കി ഉപയോഗിക്കുക