പാചകപുസ്തകം:നെയ്യപ്പം
ദൃശ്യരൂപം
ആവശ്യമായ സാധനങ്ങൾ
[തിരുത്തുക]- പച്ചരിപ്പൊടി -4 കപ്പ്
- ശർക്കര -250 ഗ്രാം
- പാൽ -അര കപ്പ്
- എള്ള്,കരിഞ്ജീരകം -അര ടീസ്പൂൺ വീതം
- ഏലയ്ക്കപൊടിച്ചത് -6
- പഞ്ചസാര -1 ടേബിൾസ്പൂൺ
- സോഡാപ്പൊടി -കാൽ ടീസ്പൂൺ
- കൊട്ടത്തേങ്ങ കൊത്തിയരിഞ്ഞ് നെയ്യിൽ മൂപ്പിച്ചത് -കാൽ ടീസ്പൂൺ
- വെളിച്ചെണ്ണ -400 മില്ലി
പാകം ചെയ്യുന്ന വിധം
[തിരുത്തുക]ശർക്കര പാവ് കാച്ചിയതിൽ പാലൊഴിച്ച് അരിപ്പൊടി ചേർത്ത് നന്നായിളക്കി ദോശമാവിന്റെ അയവിൽ വെയ്ക്കുക.4 മുതൽ 8 വരെയുള്ള സാധനങ്ങളും ഇതിൽ കൂട്ടിചേർത്ത് 2 മണിക്കൂറോളം അടച്ചു വെയ്ക്കുക.
ഇടത്തരം തീയിൽ നല്ല കുഴിവുള്ള ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോൾ കൂട്ട് ഇളക്കി ഒരു തവി മാവ് ഒഴിക്കുക.നന്നായി പൊങ്ങി വന്ന് അല്പം കഴിയുമ്പോൾ അപ്പം തിരിച്ചിടണം.ചുവന്ന നിറമാകുമ്പോൾ കോരിയെടുത്ത് എണ്ണ വാലാൻ വെയ്ക്കാം.