Jump to content

പാചകപുസ്തകം:നാട്ടുക്കറി കുളമ്പ്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ചേരുവകൾ 1

[തിരുത്തുക]
  • ഇളംനാടൻകോഴി - ഒരുകിലോ(കഷ്ണങ്ങളാക്കിയത്)
  • മഞ്ഞൾപൊടി - അര ടീ സ്പൂൺ
  • കുരുമുളക്പൊടി - ഒരു ടീ സ്പൂൺ
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം(അരച്ചത്)
  • ഉപ്പ് - ആവശ്യത്തിന്

ചേരുവകൾ 2

[തിരുത്തുക]
  • തേങ്ങ - അരമുറി(വെണ്ണ പോലെ അരച്ചത്)
  • കുരുമുളക് - രണ്ട് ടീ സ്പൂൺ
  • പച്ചമുളക് - ആറെണ്ണം
  • വെളുത്തുള്ളി - ഒരു കുടം
  • പെരുംജീരകം - രണ്ട് ടീ സ്പൂൺ
  • ഗരംമസാല - ഒരു ടീ സ്പൂൺ
  • വെളിച്ചെണ്ണ - നൂറ്റിയമ്പത് ഗ്രാം(ശുദ്ധമായ)
  • മല്ലിയില - ഒരു തണ്ട്
  • പുതിനയില - ഒരുതണ്ട്
  • ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

[തിരുത്തുക]

നന്നായി കഴുകി വൃത്തിയാക്കിയ കോഴി കഷ്ണങ്ങളിൽ ഒന്നാമത്തെ ചേരുവകൾ എല്ലാം ചേർത്ത് യോജിപ്പിച്ച് പതിനഞ്ചുമിനിറ്റ് വെക്കുക.രണ്ടാമത്തെ ചേരുവകളിൽ കുരുമുളക്,പച്ചമുളക്,വെളുത്തുള്ളി,പെരുംജീരകം,ഗരംമസാല,മല്ലിയില,പുതിനയില ഇവ ആവശ്യത്തിന് ഉപ്പും ചേർത്ത് അരകല്ലിൽ വെച്ച് നന്നായി അരയ്ക്കുക.ഈ മിശ്രിതം, വെണ്ണപോലെ അരച്ചെ ടുത്ത തേങ്ങയുമായി യോജിപ്പിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായിവരുമ്പോൾ യോജിപ്പിച്ചു വെച്ചിരിക്കുന്ന മിശ്രിതം അതിലിട്ട് പച്ചമണം മാറി കുഴമ്പു പരുവത്തിൽ വഴറ്റിയെടുക്കുക. ഇതിലേക്ക് കോഴിക്കഷ്ണങ്ങളും സ്റ്റോക്കുമൊഴിച്ച് നെയ് തെളിയുന്നതുവരെ ചെറു തീയിൽ വേവിച്ചെടുക്കുക. ചപ്പാത്തി, ഇടിയപ്പം ഇവയോടൊപ്പം ഉപയോഗിക്കാവുന്നതാണ്.