പാചകപുസ്തകം:തേൻനെല്ലിക്ക
ദൃശ്യരൂപം
ആവശ്യമുള്ള സാധനങ്ങൾ
[തിരുത്തുക]- നെല്ലിക്ക - രണ്ട്കിലോ
- ശർക്കര - രണ്ട്കിലോ
- തേൻ - രണ്ട്കിലോ
തയ്യാറാക്കേണ്ട വിധം
[തിരുത്തുക]വൃത്തിയായി കഴുകി ഉണക്കിയ ഒരു മൺഭരണിയിൽ ശർക്കര പൊടിച്ച് നിരത്തുക.അതിനു മുകളിൽ കഴുകി വൃത്തിയാക്കിയ നെല്ലിക്ക ഇടുക.ഏറ്റവും മുകളിലായി തേൻ ഒഴിക്കുക.വായു ഒട്ടുംതന്നെ കടക്കാത്തവിധത്തിൽ ഭരണി അടച്ച് മൂടിക്കെട്ടുക. പതിനഞ്ച് ദിവസം കഴിഞ്ഞ് മൂടി തുറന്ന് നെല്ലിക്ക നന്നായി ഇളക്കുക.എന്നിട്ട് വീണ്ടും വായു കടക്കാത്തവിധത്തിൽ മൂടിക്കെട്ടി വയ്ക്കുക.ഒരു മാസം കഴിഞ്ഞ് തേൻ നെല്ലിക്ക എടുത്ത് ഉപയോഗിക്കാം.