പാചകപുസ്തകം:തേങ്ങ ഹലുവ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപാഠശാലയിലോ കോമൺസിലോ അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചേരുവകൾ[തിരുത്തുക]

  1. ചിരകിയ തേങ്ങ - രണ്ട് കപ്പ്
  2. പചരി - അര കപ്പ്
  3. പഞ്ചസാര - അരക്കപ്പ്
  4. പശുവിൻ നെയ്യ് - ഒന്നോ രണ്ടോ ടീസ്പൂൺ
  5. പൊടിച്ച ഏലക്കായ - കാൽ ടീസ്പൂൺ

അലങ്കരിക്കാൻ[തിരുത്തുക]

പശുവിൻ നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും

പാകം ചെയ്യുന്ന വിധം[തിരുത്തുക]

  1. ആവശ്യത്തിന് വെള്ളത്തിൽ മൃദുവാകുന്നതുവരെ അരി രണ്ടോ മൂന്നോ മണിക്കൂർ കുതിയിരിത്തിയിടുക.
  2. കുത്തിർത്ത അരിയും ചിരകിയ തേങ്ങയും കൂടെ അല്പം വെള്ളവും ചേർത്ത് നേർമായാകുന്നതുവരെ അരക്കുക. വെള്ളം അധികമാകരുത്.
  3. പഞ്ചസാര ആവശ്യത്തിന് (ഏതാണ്ട് അരക്കപ്പ്) വെള്ളവും ചേർത്ത് ഒരു നോൺ-സ്റ്റിക്ക് പാനിൽ നൂൽ പരുവമാകുന്നത് വരെ ചൂടാക്കുക.
  4. പെട്ടന്ന് തന്നെ തേങ്ങ-അരി കുഴമ്പും ഏലാക്കായ് പൊടിച്ചത് ചേർത്ത് കുഴക്കുക, പാനിന്റെ വളങ്ങളിൽ നിന്ന് വിടുവിക്കുന്നത് വരെ തുടരുക.
  5. തീ അണയ്ക്കുന്നതിനു മുൻപായി പശുവിൻ നെയ്യ് ചേർത്ത് നന്നായി ഇളക്കുക, തീ ഓഫാക്കുക.
  6. അണ്ടിപ്പരിപ്പും ഉണ്ടക്കമുന്തിരിയും ചേർത്ത് അലങ്കരിക്കുക.
"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:തേങ്ങ_ഹലുവ&oldid=10280" എന്ന താളിൽനിന്ന് ശേഖരിച്ചത്