Jump to content

പാചകപുസ്തകം:തേങ്ങ ചമ്മന്തി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
തേങ്ങാചമ്മന്തി

ചേരുവകൾ

[തിരുത്തുക]
  • തേങ്ങ - കാൽ മുറി
  • ചെറിയ ഉള്ളി - നാലു്
  • വറ്റൽ മുളക് - മൂന്ന്
  • പുളി - അര വാളൻപുളിയുടെ അത്രയും
  • കറിവേപ്പില - ഒരു തണ്ട്
  • ഉപ്പ് - ആവശ്യത്തിനു്

പാചകവിധി

[തിരുത്തുക]

ഉള്ളിയും വറ്റൽ മുളകും പുളിയും നന്നായി അരയ്ക്കുക. നല്ലതുപോലെ അരഞ്ഞ് കഴിയുമ്പോൾ തേങ്ങയും കറിവേപ്പിലയും ഉപ്പും കൂട്ടി ഒന്ന് ചതച്ചെടുക്കുക. ചോറിനൊപ്പം തനിച്ചോ തൈരും ചേർത്തോ കഴിയ്ക്കാവുന്നതാണു്.

വെറുതെ അരച്ചെടുക്കുന്ന ചമ്മന്തി മൂന്നോ നാലോ മണിക്കൂറിൽ കൂടുതൽ കേടുകൂടാതിരിക്കില്ല. ഒരു ചട്ടിയിൽ ലേശം എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചമ്മന്തിയിട്ട് വറുത്തെടുത്താൽ കേടുകൂടാതെയിരിക്കും. മുളകിന്റെയും പുളിയുടെയും അളവ് ആവശ്യമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണു്