Jump to content

പാചകപുസ്തകം:തീയ്യൽ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപാഠശാലയിലോ കോമൺസിലോ അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തേങ്ങ വറുത്തരച്ചു ചേർത്തുണ്ടാക്കുന്ന കറികൾക്കു പൊതുവായി പറയുന്ന പേരാണു് തീയൽ. പാവയ്ക്ക, ഇഞ്ചി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങി പലതരം പച്ചക്കറികൾ ഇതിനായി ഉപയോഗിക്കാറുണ്ട്.

ആവശ്യം വേണ്ട സാധനങ്ങൾ:

  • അരിഞ്ഞെടുത്ത പച്ചക്കറി കഷണങ്ങൾ
  • തേങ്ങ മൃദുവായി ചിരവിയത്
  • മുളകുപൊടി
  • മല്ലിപ്പൊടി
  • മഞ്ഞൾപ്പൊടി
  • ചെറിയ ഉള്ളി (5-6 എണ്ണം)
  • കറിവേപ്പില
  • വാളൻ പുളി നീരു് ആവശ്യത്തിനു്

തേങ്ങ നന്നായി ചിരവിയത് ചുവടുകട്ടിയുള്ള പാത്രത്തിൽ ചെറുതീയിൽ കറിവേപ്പിലയും ചേർത്ത് വറക്കുക. ബ്രൗൺ നിറമായിത്തുടങ്ങുമ്പോൾ പൊടികളും ചേർത്തിളക്കി വെള്ളം ചേർക്കാതെ നന്നായി അരയ്ക്കുക. ഉപ്പും വെള്ളവും ചേർത്തു വേവിച്ചു വച്ചിരിക്കുന്ന കഷണങ്ങളിലേയ്ക്ക് ഈ അരപ്പു ചേർത്തിളക്കുക. ആവശ്യത്തിനു പുളിയും ചേർത്തു നന്നായി തിളപ്പിക്കുക. ഇതു ഒന്നു രണ്ടുദിവസം കേടുകൂടാതെ ഇരിക്കുന്ന വിഭവമാണു്. ചോറിനോടൊപ്പം നല്ല ഒഴിച്ചുകറിയായി ഉപയോഗിക്കാം.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:തീയ്യൽ&oldid=10407" എന്ന താളിൽനിന്ന് ശേഖരിച്ചത്