പാചകപുസ്തകം:തരിക്കഞ്ഞി
ഒരു റംസാൻ വിഭവമാണ് തരിക്കഞ്ഞി. തരി/റവ കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണിത്.
തയ്യാറാക്കുന്ന വിധം
[തിരുത്തുക]ആദ്യം ഒരു ടീ സ്പൂൺ വെണ്ണ /നെയ്യ്/ ഡാൽഡ/ ആർ.കെ.ജി ചൂടാക്കിയ പാത്രത്തിൽ ഒഴിക്കുക. തീ കുറച്ചെ പാടുള്ളൂ. നെയ്യുരുകിക്കഴിയുമ്പോൾ ആവശ്യത്തിന് അണ്ടിപ്പരിപ്പിടുക (ഒരാൾ രണ്ടെണ്ണമെങ്കിലും കടിക്കണം എന്ന അളവിൽ). അണ്ടിപ്പരിപ്പ് ചുവന്നു വന്നാൽ ഉണക്ക മുന്തിരി ഇടുക. മുന്തിരി ചൂടായാൽ ബോൾ രൂപത്തിലാവും. അപ്പോൾ ഒരു പിടി സേമിയ പൊടിച്ചിടുക. അത് കുറച്ച് വറുക്കുക. തീ കൂടിയാൽ മേൽപറഞ്ഞവയെല്ലാം സഹായത്തോടെ കരിഞ്ഞു പോവും. പിന്നെ ഒഴിക്കേണ്ടത് വെള്ളമാണ്. 5 ആൾക്ക് 6 ഗ്ലാസ്സ് ഒഴിച്ചാൽ ആൾക്ക് ഒരു ഗ്ലാസ് കിട്ടും
വെള്ളം ഒഴിച്ചതിനു ശേഷം രുചിക്കായി അല്പം ഉപ്പിടുക. കൂടെ പഞ്ചസാരയും ഇടുക ഒരു ഗ്ലാസിനു 2 സ്പുൺ കണക്കിന്. അതിനുശേഷം നന്നായി തിളപ്പിക്കുക. തിളച്ചുകഴിയുമ്പോൾ ഒരു ഗ്ലാസിനു ഒന്ന് എന്ന നിലക്ക് ഗ്ലാസിനു അനുപാതമായി റവ ഇടുക. അത് തിളച്ചു വരുമ്പോൾ പാലൊഴിക്കണം. പിന്നെ ചെറിയ ഉള്ളി നന്നായി അരിഞ്ഞു മൂപ്പിച്ച് ചേർക്കുക.