പാചകപുസ്തകം:തക്കാളി സൂപ്പ്
ദൃശ്യരൂപം
ചേരുവകൾ
[തിരുത്തുക]- നന്നായി പഴുത തക്കാളി 4 എണ്ണം
- വെളുത്തുള്ളി 4 ചുള
- ബീറ്റുരൂട്റ്റ് ഒരു ചെരിയ കഷണം
- ബട്ടർ 1 ടേബിൾ സ്പൂൺ
- ബെയ് ലീഫ് 1 എണ്ണം
- ഉപ്പു പാകത്തിനു
- പഞ്ചസാര ഒരു നുള്ളു
- കുരുമുളകു പൊടി ആവിശ്യത്തിനു
- അമുൽ ഫ്രെഷ് ക്രീം 1 ടേബിൾ സ്പൂൺ
- ചോളപ്പൊടി 1 റ്റീസ്പൂൺ
പാചകം
[തിരുത്തുക]ഒരു പ്രെഷർ കുക്കരിൽ വെണ്ണ് ചൂടാക്കി അതിലേക്കു നുറുക്കിയ വെളുത്തുള്ളിയും ബെയ് ലീഫ് ചേർക്കുക. പിന്നീട് തക്കാളി,ബീറ്റുരൂട്റ്റ്, 1 കപ്പു വെള്ളം ഇവ ചേർത്തു പാത്രം അടചു രണ്ടു വിസിൽ വരുന്നതുവരെ ചൂടാക്കുക. പിന്നീട് കുക്കർ തുറന്ന് തക്കാളി യിൽ നിനും അതിന്റെ തൊലി മാറ്റുക. ബെയ് ലീഫും മാറ്റിവെക്കുക.തക്കാളി തണുത്തുകഴിഞാൽ ഒരു മികസിയിലെക്കു മാറ്റി നന്നായി ബ്ലെൻഡ് ചെയ്യുക. ഈ മിശ്രിതം ഒരു പാത്രത്തിലെക്കു അരിച്ചു മാറ്റുക. നേരത്തെ മാറ്റി വച്ച ബെയ് ലീഫ് ഇതിലെക്കു ഇട്ടു മിശ്രിതം ചൂടാക്കുക. ഇതിലേക്കു ആവിശ്യതിനു ഉപ്പും പഞ്ചസരയും ചേർത്തു 4-5 മിനുട് ചൂടാക്കുക.കോൺ ഫ്ലൊർ 1 ടേബിൾ സ്പൂൺ വെള്ളത്തിൽ ലയിപ്പിചു തിളക്കൂന്ന മിശ്രിതത്തിലേക്കു ഒഴിക്കുക. പത്രം ഇരക്കിവെചു ആവിശ്യത്തിനു കുരുമുളകു പൊടി ചേർകുക. വിളമ്പുന്ന സമയത്തു ക്രീം ചേർകുക.