Jump to content

പാചകപുസ്തകം:ചെമ്മീൻ വട

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ചേരുവകൾ

[തിരുത്തുക]
  • കഴുകി വൃത്തിയാക്കിയ പച്ച ചെമ്മീൻ(ചെറുതോ,വലുതോ) - ഒരു പിടി
  • ചുവന്നുള്ളി - രണ്ട്
  • വെളുത്തുള്ളി - രണ്ട്
  • കുരുമുളക്പൊടി - ഒരു ടീ സ്പൂൺ
  • മഞ്ഞൾപൊടി - ഒരു ടീ സ്പൂൺ
  • മുളക്പൊടി - ഒരു ടീ സ്പൂൺ
  • വേപ്പില - ഒരു തണ്ട്
  • ഗരം മസാല - ഒരു ടീ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെളിച്ചെണ്ണ - ആവശ്യത്തിന്

പാകം ചെയ്യേണ്ട വിധം

[തിരുത്തുക]

ചേരുവകളെല്ലാം കൂടി ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സിയിൽ ചതച്ചെടുക്കുക.അതിനു ശേഷം ചെറിയ ഉരുളകളാക്കി പരിപ്പുവട പോലെ പരത്തി പത്ത് മിനിറ്റു നേരം വെയ്ക്കുക. അതിനു ശേഷം ചൂടായ വെളിച്ചെണ്ണയിൽ ബ്രൗൺ നിറം ആകുന്നവരെ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ചെമ്മീൻ_വട&oldid=16751" എന്ന താളിൽനിന്ന് ശേഖരിച്ചത്