Jump to content

പാചകപുസ്തകം:ചീര കട്‌ലെറ്റ്‌

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ചേരുവകൾ

[തിരുത്തുക]
  • ചീര ചെറുതായി അരിഞ്ഞത് - 1 കപ്പ്
  • കാരറ്റ് ഗ്രേറ്റ് ചെയ്തത് - കാൽ കപ്പ്
  • കാബേജ് ഗ്രേറ്റ് ചെയ്തത് - കാൽ കപ്പ്
  • ബീൻസ് ചെറുതായി അരിഞ്ഞത് - കാൽ കപ്പ്
  • ഗ്രീൻപീസ്‌ - കാൽ കപ്പ്
  • പഞ്ചസാര - കാൽ ടീസ്പൂൺ
  • ഉരുളക്കിഴങ്ങ് - 2 വലുത്
  • ബ്രെഡ്‌ - 4 കഷണം (മിക്സിയിൽ പൊടിച്ചെടുക്കുക)
  • ഇഞ്ചി അരിഞ്ഞത് - ഒരു ടീസ്പൂൺ
  • വെളുത്തുള്ളി അരിഞ്ഞത് - ഒരു ടീസ്പൂൺ
  • സവാള ചെറുതായി അരിഞ്ഞത് - 1
  • പച്ചമുളക് ചെറുതായി അരിഞ്ഞത് - 3
  • കറിവേപ്പില - 2
  • മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
  • ഗരം മസാല - ഒന്നര ടീസ്പൂൺ
  • പെരുംജീരകം - ഒരു ടീസ്പൂൺ
  • കുരുമുളക് പൊടി - കാൽ ടീസ്പൂൺ
  • മുളക് പൊടി - അര ടീസ്പൂൺ
  • എണ്ണ - ആവശ്യത്തിന്
  • ഉപ്പ് - പാകത്തിന്
  • വെള്ളം - പാകത്തിന്

പാകം ചെയ്യുന്ന വിധം

[തിരുത്തുക]
  • ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചു വെക്കുക.
  • പാൻ ചൂടാകുമ്പോൾ ഒരു സ്പൂൺ എണ്ണ ഒഴിച്ച് ചേരുവ 4 ഓരോന്നായി ചേർത്ത് വഴറ്റുക.
  • ഇതിൽ ചേരുവ 5 ചേർത്ത് യോജിപ്പിക്കുക.
  • ഇത് മൂത്ത് തുടങ്ങുമ്പോൾ ചേരുവ 1, 2 ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക.
  • അല്പം വെള്ളം തളിച്ച് പാകത്തിന് ഉപ്പ് ചേർത്ത് അടച്ചു വെച്ച് വേവിക്കുക.
  • ഇത് തണുത്ത ശേഷം പുഴുങ്ങി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങുമായി യോജിപ്പിക്കുക.
  • ഇതിൽ ബ്രെഡ്‌ പൊടിച്ചതിന്റെ പകുതി ചേർത്ത് നന്നായി കുഴക്കുക.
  • ഈ കൂട്ട് ഉരുളകളാക്കി വേണ്ട ആകൃതിയിൽ പരത്തി എടുക്കുക.
  • ഓരോന്നും ബാക്കിയുള്ള ബ്രെഡ്‌ പൊടിയിൽ നന്നായി മുക്കി എടുക്കുക.
  • ചൂടായ എണ്ണയിൽ വറുത്തു കോരുക.

കുറിപ്പ്

[തിരുത്തുക]
  • കട്‌ലെറ്റ്‌ എണ്ണയിൽ വറുക്കുന്നതിനു പകരം ദോശ തവയിൽ ഇട്ട് ഓരോ വശത്തും എണ്ണ പുരട്ടി തിരിച്ചും മറിച്ചും ഇട്ടു മൊരിച്ചും എടുക്കാം.
  • കുറഞ്ഞ തീയിൽ പാചകം ചെയ്യുക.
  • ടുമാറ്റോ സോസിനോപ്പം കഴിക്കാം.
  • ബ്രെഡ്‌ ചേർക്കുന്നത് കട്‌ലെറ്റ്‌ വറുക്കുമ്പോൾ പൊടിഞ്ഞു പോവാതിരിക്കാനാണ്. വെള്ളം അധികമായാൽ അല്പം ബ്രെഡ്‌ പൊടി കൂടി ചേർത്ത് കുഴക്കാം.
  • ചേരുവ 2 ആവശ്യാനുസരണം ഒഴിവാക്കാവുന്നതാണ്. ചീരക്കു പകരം ചേരുവ 2 മാത്രം ചേർത്ത് വെജിടബിൽ കട്‌ലെറ്റ്‌ ഉണ്ടാക്കാം.

-ദേവി രൺദീപ്

[തിരുത്തുക]