Jump to content

പാചകപുസ്തകം:ചിക്കൻ ബിരിയാണി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ആവശ്യമുള്ള സാധനങ്ങൾ

[തിരുത്തുക]
  • ചിക്കൻ വലിയ കഷ്ണങ്ങൾ – ഒരു കിലോ
  • ബസുമതി / ബിരിയാണി അരി – നാലുകപ്പ്
  • നാലു സവാള നീളത്തിൽ അരിഞ്ഞത്
  • വെളുത്തുള്ളി പത്ത് അല്ലി
  • ഇഞ്ചി ഒരു കഷ്ണം
  • പച്ചമുളക് – ആറ്
  • കുരുമുളക് പൊടി – അര സ്പൂൺ
  • ഉപ്പ്, മഞ്ഞൾ ആവശ്യത്തിനു
  • ഏലക്ക – എട്ട്
  • പെരുംജീരകം മുതലായ മസാലക്കൂട്ട് പൊടി
  • കറുവ, ഗ്രാമ്പു – ആറ്
  • തക്കാളി – രണ്ട്
  • മല്ലി, പോദിന ഇല – ഓരോപിടി
  • ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ് – അര ക്കപ്പ്
  • എണ്ണ/നെയ്യ് – അര കപ്പ്
  • മുട്ട
  • വെള്ളം - (ഒരു കപ്പ് അരിക്ക് ഒന്നേകാൽ കപ്പ് വെള്ളം എണ്ണ കണക്ക്)

പാചകം ചെയ്യുന്ന രീതി

[തിരുത്തുക]

മസാല പൊടിയും, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പോദിന ഇലയുടെ പകുതി ഇവ നല്ല പോലെ അരച്ചെടുക്കുക. (ഇതാണ് ചിക്കനിൽ പുരട്ടി വെക്കേണ്ടത്).

മസാല യുടെ പകുതി, മഞ്ഞൾ, ഉപ്പ് ഇവ ചിക്കനിൽ പുരട്ടി വെക്കുക. (അര മണിക്കൂർ മിനിമം). അരി അര മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്ത ശേഷം വെള്ളം വാലാൻ വെക്കുക.

തക്കാളി ചെറിയ കഷ്ണങ്ങൾ ആയി മുറിക്കുക.

അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കുറച്ചു സവാളയും എണ്ണയിൽ വറുത്തു കോരി വെക്കുക.

ബാക്കി വന്ന എണ്ണയിൽ ബാക്കി ഉള്ള സവാള വഴട്ടുക. നിറം മാറുമ്പോൾ ബാക്കി വന്ന അരച്ചെടുത്ത മസാല ഇട്ടു ഇളക്കുക. പച്ച മണം മാറുമ്പോൾ തക്കാളി ഇടുക. തക്കാളി ഉടഞ്ഞു എണ്ണ തിളച്ചു വരുമ്പോൾ ബിരിയാണി മസാല, തയിർ, കറിവേപ്പില ഇവ ഇട്ടെലെക്കുക. മസാല പുരട്ടിവെച്ചിരിക്കുന്ന ചിക്കൻ കഷങ്ങൾ ഇതിൽ ഇട്ട ഇളക്കുക. കുക്കറിൽ ഒരു വിസിൽ വന്നതിനു ശേഷം എടുത്തു മാറ്റി വെക്കുക.

കാൽ കപ്പ് എണ്ണ/ നെയിൽ ആറ് ഗ്രാമ്പു, രണ്ടു പട്ട, മൂന്നു ഏലക്ക, ഇവ മൂപ്പിക്കുക. ഇതു മൂത്ത് കഴിയുമ്പോൾ അറിയും ഇട്ടു വറുക്കുക. അരി നന്നായി മൂകന്നത് വരെ ഇളക്കുക. അഞ്ചു കപ്പ് വെള്ളം, നാരങ്ങ നീർ, ഉപ്പ് എന്നിവ ചേര്ക്കുക. അരി പകുതി വേവാകുമ്പോൾ പത്രം മൂടി അടുപ്പിൽ നിന്നും ഇറക്കി വെക്കുക.

ഓവനിൽ വെക്കാൻ പാകത്തിനുള്ള ഒരു പാത്രത്തിന്റെ അടിയിൽ എണ്ണമയം പുരട്ടി അതിൽ ചിക്കന്റെ പകുതി നിരത്തുക. അതിന്റെ മുകളിൽ ചോറും നാരങ്ങ നീരും നിരത്തുക. വറുത്തു വെച്ചിരിക്കുന്ന സവാളയും മുന്തിരിങ്ങയും അണ്ടിപ്പരിപ്പും ഇതിന്റെ മുകളിൽ വിതറുക. ഓവൻ ചൂട്‌ക്കൈ അതി അര മണിക്കൂർ വെക്കുക......

കടപ്പാട് : അമ്പിളി മനോജ്‌ .:)