പാചകപുസ്തകം:ചിക്കൻ ഫ്രൈ
ദൃശ്യരൂപം
ചേരുവകൾ
[തിരുത്തുക]- ചിക്കൻ ചെറിയ കഷ്ണങ്ങൾ – 250 ഗ്രാം
- നാരങ്ങാ നീര് – 1 എണ്ണം
- ഉപ്പ് – പാകത്തിന്
- കുരുമുളകുപൊടി – 1/4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- ജീരകപ്പൊടി – 1/2 ടീസ്പൂൺ
- ഗരം മസാല – 1/2 ടീസ്പൂൺ
- കശ്മീരി മുളകുപൊടി: 1 ടീസ്പൂൺ
- തക്കാളി സോസ്: 20 മില്ലി
- സൂര്യകാന്തി എണ്ണ: 100 മില്ലി
- മല്ലിയില : 20 ഗ്രാം
- അലങ്കാരത്തിന് വറുത്ത ഉള്ളി
പാചകം ചെയ്യുന്ന രീതി
[തിരുത്തുക]- ചെറുനാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, ഗരം മസാല, കാശ്മീരി മുളകുപൊടി, ടുമാറ്റോ കെച്ചപ്പ് എന്നിവ ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യുക.
- കുറഞ്ഞത് 30 മിനിറ്റു വയ്ക്കണം.
- ഒരു നോൺസ്റ്റിക് പാനിൽ സൺഫ്ലവർ ഓയിൽ ചൂടാക്കി ചിക്കൻ ഇടത്തരം ചൂടിൽ 8 മിനിറ്റു വരെ ഫ്രൈ ചെയ്യുക.
- ചിക്കൻ ഫ്രൈ ചെയ്ത ശേഷം മല്ലിയില ചേർത്ത് ഇളക്കുക. വറുത്ത ഉള്ളി കൊണ്ട് അലങ്കരിക്കുക.