പാചകപുസ്തകം:ചിക്കൻ കൊണ്ടാട്ടംഫ്രൈ
ദൃശ്യരൂപം
ചേരുവകൾ
[തിരുത്തുക]- ചിക്കൻ - ഒരുകിലോ
- കൊണ്ടാട്ടംമുളക് - ഏഴെണ്ണം(അരകല്ലിൽ പൊടിച്ചത്)
- ഇടിച്ചമുളകുപൊടി - ഒന്നര ടീ സ്പൂൺ
- മഞ്ഞപ്പൊടി - അര ടീ സ്പൂൺ
- കുരുമുളക്പൊടി - ഒരു ടീ സ്പൂൺ
- വിനാഗിരി - ഒന്നര സ്പൂൺ
- മുട്ടയുടെ വെള്ള - ഒരു മുട്ടയുടെ
- കോൺഫ്ലവർ - ഒരു ടേബിൾ സ്പൂൺ
- വെളുത്തുള്ളി - ഒരു കുടം(ചതച്ചത്)
- കറിവേപ്പില - മൂന്നു തണ്ട്(കൊത്തിയരിഞ്ഞത്)
- ഉപ്പ് - ആവശ്യത്തിന്(കൊണ്ടാട്ടത്തിൽ ഉപ്പ് ഉണ്ട്)
പാകം ചെയ്യേണ്ട വിധം
[തിരുത്തുക]കഴുകി വൃത്തിയാക്കിയ ചിക്കൻ വറക്കുവാൻ പരുവത്തിൽ കഷ്ണങ്ങളാക്കുക.ഇതിൽ കൊണ്ടാട്ടം പൊടിച്ചത്,ഇടിച്ചമുളകുപൊടി,മഞ്ഞപ്പൊടി, കുരുമുളക്പൊടി,വിനാഗിരി,മുട്ടയുടെ വെള്ള , കോൺഫ്ലവർ,ചതച്ച വെളുത്തുള്ളി,അരിഞ്ഞ കറിവേപ്പില ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു മണിക്കൂർ വെക്കുക.അതിനുശേഷം ശുദ്ധമായ വെളിച്ചെണ്ണചൂടാക്കി അതിൽ പാകമാകുന്നവരെ വറുത്തെടുക്കുക.