Jump to content

പാചകപുസ്തകം:ഗോതമ്പ് പായസം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
പ്രധാന ചേരുവകൾ
[തിരുത്തുക]
  • ഗോതമ്പ് മുറിച്ചത് - 300 ഗ്രാം
  • ശർ‌ക്കര - 500 ഗ്രാം
  • ഒന്നാം തേങ്ങാപ്പാൽ‌ - 2 കപ്പ്
  • രണ്ടാം തേങ്ങാപ്പാൽ‌ - 4 കപ്പ്
  • നെയ്യ് - 5 ടീസ്‌പൂൺ‌
  • അണ്ടിപ്പരിപ്പ് - 12
  • ഉണക്കമുന്തിരിങ്ങ - 12
  • ഏലയ്ക്കപ്പൊടി - 3 ടീസ്പൂൺ‌
  • ഉണക്ക ഇഞ്ചിപ്പൊടി - 2 ടീസ്പൂൺ‌
പാകം ചെയ്യുന്നവിധം:
[തിരുത്തുക]

ശർ‌ക്കര പാവ് കാച്ചുക. എന്നിട്ട് നെയ്യ് ചൂടാക്കി ഗോതമ്പ് വറുക്കുക. കടും ബ്രൌൺ‌ നിറമായതിനുശേഷം പാകത്തിന് വെള്ളം ചേർ‌ത്ത് വേവിക്കുക. വെന്ത് വെള്ളം വറ്റിയശേഷം രണ്ടാം പാൽ‌ ചേർ‌ത്ത് തിളപ്പിക്കുക. ആവശ്യമാണെങ്കിൽ‌ കൂടുതൽ‌ ചേർ‌ക്കാം. നന്നായി കുറുകി വരുമ്പോൾ‌ ശർക്കര പാവ് ചേർ‌ക്കുക. തിളക്കുമ്പോൾ‌ എലയ്‌ക്കാപ്പൊടി ചേർ‌‌ക്കുക. അവസാനം തേങ്ങയുടെ ഒന്നാം പാൽ‌ ചേർ‌ത്തിളക്കുക. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരിങ്ങ എന്നിവ നെയ്യിൽ‌ വറുത്ത് ചേർ‌ക്കുക. എന്നിട്ട് ഇഞ്ചിപ്പൊടിയും ചേർ‌ത്തിളക്കി വാങ്ങുക.