പാചകപുസ്തകം:ഗോതമ്പ്ഹൽവ
ദൃശ്യരൂപം
ചേരുവകൾ
[തിരുത്തുക]- ഗോതമ്പുമാവ് - ഒരു കപ്പ്
- പഞ്ചസാര - ഒരു കപ്പ്
- വെള്ളം - രണ്ട് കപ്പ്
- ബദാം - പത്തെണ്ണം
- നെയ്യ് - നാല് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
[തിരുത്തുക]ചൂടാക്കിയ പാനിൽ നെയ്യൊഴിച്ച് ചെറിയ ചൂടിൽ ബദാം വറുത്തെടുക്കുക.അതിൽ ഗോതമ്പുമാവു ചേർത്തിളക്കുക.ഇതിലേക്കു വെള്ളവും പഞ്ചസാരയും ചേർത്ത് കട്ടിയായി കുഴയുന്നതുവരെ ഇളക്കിക്കൊടുക്കുക.അല്പസമയം ഇങ്ങനെ വേവിച്ചതിനു ശേഷം ഇറക്കി വെയ്ക്കുക.ഇഷ്ടമുള്ള ആകൃതിയിൽ ഈ മിശ്രിതം നിരത്താവുന്നതാണ്.ബദാം ഉപയോഗിച്ച് അലങ്കരിച്ച് ചൂടോടെ ഉപയോഗിക്കാവുന്നതാണ്.