Jump to content

പാചകപുസ്തകം:ഗുലാബ് ജാമുൻ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ചേരുവകൾ

[തിരുത്തുക]
  • മൈദ - ഒന്നരകപ്പ്
  • പാൽപ്പൊടി - മൂന്നുകപ്പ്
  • മിൽക്ക് ക്രീം - ഒരു കപ്പ്
  • പഞ്ചസാര - മൂന്നു കപ്പ്
  • പനിനീര് - രണ്ട് സ്പൂൺ
  • ഏലയ്ക്കാപ്പൊടി ‌- ഒന്നര സ്പൂൺ
  • ബേക്കിംഗ്സപൗഡർ - ഒന്നര സ്പൂൺ
  • സൺ ഫ്ളവർ ഓയിൽ - ആവശ്യത്തിന്

പാകം ചെയ്യേണ്ട വിധം

[തിരുത്തുക]

വെള്ളത്തിൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക.തീ കെടുത്തി അതിൽ ഏലയ്ക്കാപൊടി,പനിനീര്എന്നിവ ചേർക്കുക. മൈദ,ബേക്കിംഗ് പൗഡർ എന്നിവ ഇതിലേക്ക് ചേർത്ത് നന്നായി കുഴക്കുക.ഇതിലേക്ക് ക്രീം ചേർക്കുക.ഇവ നന്നായി കൂട്ടി യോജിപ്പിച്ച് ഒട്ടാത്ത പരുവത്തിൽ ആക്കി ഉരുളകളാക്കിയെടുക്കുക.ഒരു പാത്രത്തിൽ എണ്ണ തിളപ്പിച്ച് ഇതിലേക്ക് മാവ് ചെറിയ ഉരുളകളായി ഇട്ട് ചെറിയ ചൂടിൽ ബ്രൗൺ നിറമാകുന്നവരെ വറുത്തെടുക്കുക.ഇത് പഞ്ചസാര പാനിയിൽ ഇട്ട് രണ്ടു മണിക്കൂർ വെക്കുക