പാചകപുസ്തകം:കോക്കനട്ട് ഫ്രഷ് ടോസ്റ്റ്
ദൃശ്യരൂപം
ചേരുവകൾ:
[തിരുത്തുക]- തേങ്ങാപ്പാൽ - 3/4കപ്പ്
- മുട്ട 3 എണ്ണം
- ഏലക്കാപ്പൊടി - ഒരു നുള്ള്
- എള്ള് - ഒരു നുള്ള്
- ഉപ്പ് - ഒരു നുള്ള്
- വെണ്ണ - 2 ടീസ്പൂൺ
- മൾട്ടി ഗ്രെയിൻ ബ്രെഡ് - 4 സ്ലൈസ്
തയാറാക്കുന്ന വിധം:-
[തിരുത്തുക]അടിഭാഗം പരന്ന ഒരു പാത്രത്തിൽ തേങ്ങാപ്പാൽ, മുട്ട, ഏലക്കാപ്പൊടി, എള്ള്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ബ്രെഡ് എടുത്ത് അതിന്റെ ഇരു വശവും ഈ മിശ്രിതത്തിൽ നന്നായി മുക്കുക. ചൂടാക്കിയ പാനിൽ അൽപം വെണ്ണ പുരട്ടുക. തേങ്ങാപ്പാൽ മിശ്രിതം മുക്കിയ ബ്രെഡ് പാനിൽ ഇട്ട് ഇരുവശവും ഗോൾഡൻ നിറമാകുന്നതുവരെ ടോസ്റ്റ് ചെയ്യുക. ബട്ടറോ സോസോ ചേർത്ത് കഴിക്കാം