Jump to content

പാചകപുസ്തകം:കുഴലപ്പം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപാഠശാലയിലോ കോമൺസിലോ അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പ്രധാന ചേരുവകൾ

[തിരുത്തുക]
  • വറുത്ത അരിപ്പൊടി
  • തേങ്ങാപ്പീര
  • ഉള്ളി
  • വെളുത്തുള്ളി
  • ഏലക്ക
  • ജീരകം
  • എള്ൾ

തേങ്ങാപ്പീര, ഉള്ളി, വെളുത്തുള്ളി, ഏലക്ക, എന്നിവ അരച്ച് മിശ്രിതം തയാറാക്കുന്നു. ഈ മിശ്രിതം വറുത്ത അരിപ്പൊടിയുമായി പാകത്തിന് ഉപ്പും ചേർത്ത് കുഴച്ചെടുക്കുന്നു. ഈ മാവിൽ മേമ്പൊടിയായി ജീരകവും എള്ളും ചേർക്കും. മാവ് ചെറിയ ഭാഗങ്ങളാക്കി ചപ്പാത്തിപോലെ പരത്തി എടുക്കുന്നു. ശേഷം ഇതിന്റെ രണ്ടറ്റവും യോജിപ്പിച്ച് കുഴൽ രൂപത്തിലാക്കും. തിളക്കുന്ന എണ്ണയിൽ വറുത്തെടുത്തെടുത്താണ് കുഴലപ്പം തയാറാക്കുന്നത്. മധുരം നൽകുന്നതിന്‌ വറുത്തെടുത്ത ശേഷം പഞ്ചസാര ലായനിയിൽ മുക്കിയെടുക്കും.

ചില സ്ഥലങ്ങളിൽ അരിപ്പൊടിക്കു പകരം മൈദ ഉപയോഗിച്ചും കുഴലപ്പം ഉണ്ടാക്കാറുണ്ട്.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:കുഴലപ്പം&oldid=10286" എന്ന താളിൽനിന്ന് ശേഖരിച്ചത്