Jump to content

പാചകപുസ്തകം:കുമ്പിളപ്പം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.


വഴനയിലയിൽ പൊതിഞ്ഞു ചക്കകൊണ്ടുണ്ടാക്കിയ കുമ്പിളപ്പം

വഴനയിലയിൽ കുമ്പിൾ ഉണ്ടാക്കി അതിൽ ചേരുവ നിറച്ച് ആവിയിൽ വേവിച്ചെടുക്കുന്ന കേരളീയ വിഭവമാണ് കുമ്പിൾ എന്നു കൂടി അറിയപ്പെടുന്ന കുമ്പിളപ്പം. ചിലയിടങ്ങളിൽ മറ്റു മരങ്ങളുടെ ഇലകളും ഉപയോഗിക്കുന്നുണ്ടങ്കിലും വഴനയിലയുടെ സ്വാദ് ഈ പലഹാരത്തിന്റെ മുഖമുദ്രയായി കണക്കാക്കപ്പെടുന്നു. മറ്റ് അപ്പങ്ങളിൽ നിന്ന് ഇതിനുള്ള പ്രത്യേകത ചക്കപ്പഴം ആണിതിന്റെ അവശ്യ ഘടകം എന്നുള്ളതാണ്. ചക്കപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന കേരളീയ വിഭവങ്ങളിലൊന്നാണിത്.

തയ്യാറാക്കുന്ന വിധം

[തിരുത്തുക]

ചെറു കഷണങ്ങളാക്കിയ ചക്കപ്പഴം ശർക്കരപ്പാവിൽ വഴറ്റിയെടുക്കുക. അരിപ്പൊടി, തേങ്ങ ചിരണ്ടിയത് , അല്പം ജീരകം, ഏലക്കായ് എന്നിവ പൊടിച്ച് , വഴറ്റിയ ചക്കപ്പഴവും ചേർത്ത് നന്നായി കുഴയ്ക്കുക. വഴനയില കുമ്പിൾ ആകൃതിയിൽ കോട്ടിയതിലേയ്ക്ക് ഈ കൂട്ട് നിറയ്ക്കുക. അപ്പച്ചെമ്പിൽ വച്ച് വേവിച്ചെടുക്കുക. അരിപ്പൊടിയുടെ പകരം റവയും, ചക്കപ്പഴത്തിനു പകരം വാഴപ്പഴം ഉപയോഗിച്ചും കുമ്പിൾ ഉണ്ടാക്കാമെങ്കിലും ഏറ്റവും സ്വാഭാവികമായ രുചി പരമ്പരാഗതമായ രീതിയിൽ തയ്യാറാക്കുന്നതിനാണ്.

ചിത്രശാല

[തിരുത്തുക]