പാചകപുസ്തകം:കുട്ടനാടൻ മീൻ കറി
ദൃശ്യരൂപം
ആവശ്യമായ സാധനങ്ങൾ
[തിരുത്തുക]- മീൻ ഏതെങ്കിലും – 1/2 കിലോ
- വെളിച്ചെണ്ണ – 2 സ്പൂൺ
- പച്ചമുളക് – 6 എണ്ണം
- ഇഞ്ചി – ഒരു വലിയ കഷ്ണം
- സവാള – 1 എണ്ണം / ചെറിയ ഉള്ളി – 12 എണ്ണം
- വേപ്പില – 1 കതിർ
- വെള്ളുള്ളി – 1 എണ്ണം
- ഉലുവ – 1/2 ടീസ്പൂൺ
- മുളക് പൊടി- 1 സ്പൂൺ
- മല്ലിപൊടി – 1 സ്പൂൺ
- മഞ്ഞൾപൊടി -1/2 ടീസ്പൂൺ
- തക്കാളി – 1 എണ്ണം
- കുടപുളി – 1 കഷ്ണം
- വെള്ളം – ആവശ്യത്തിനു
- ഉപ്പു – ആവശ്യത്തിനു
- വേപ്പില – 1 കതിർ
- കട്ടിയുള്ള തേങ്ങ പാൽ – 1 കപ്പ്
- വെളിച്ചെണ്ണ – 5 സ്പൂൺ
- ചെറിയ ഉള്ളി – 6 എണ്ണം
തയ്യാറാക്കേണ്ട വിധം
[തിരുത്തുക]മൂന്നാമത്തെ ചേരുവകൾ നല്ലത് പോലെ ചതച്ച് എടുക്കുക (മിക്സ് യിൽ വെള്ളം ചേര്കാതെ അരച്ചാലും മതി ) . മീൻ ചട്ടി അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്കു അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് വഴറ്റി എടുക്കുക . നല്ലതുപോലെ മൂത്ത മണം വരുമ്പോൾ നാലാമത്തെ ചേരുവകൾ ചേർത്ത് മൂപിച്ചു എടുക്കുക .അതിലേക്കു തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റുക . കുടപുളി ചെറിയ കഷ്ണങ്ങൾ ആകിയതും , ഉപ്പു ,വെള്ളം ,വേപ്പില എന്നിവ ചേർത്ത് തിളപിക്കുക .അതിലേക്ക് മീൻ ഇട്ടു വേവിക്കുക. (5- 10 മിനുടു മതിയാകും ), കുറച്ചു വെള്ളം വറ്റി കഴിഞ്ഞാൽ ,തയ്യാറാകി വച്ചിരിക്കുന്ന തേങ്ങാപാൽ ചേർത്ത് തിളപ്പിക്കുക . എണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളി മൂപിച്ചു എടുത്തു കറിയിൽ ചേർക്കുക .( ഉള്ളിക് പകരം കടുക് പൊട്ടിച്ചാലും മതി )