പാചകപുസ്തകം:കീര പൂരി
Jump to navigation
Jump to search
ചേരുവകൾ[തിരുത്തുക]
- കീര(പച്ചകീര,ചുവന്നകീര,പാലക്ക്)ഏതെങ്കിലും - വളരെ ചെറുതായരിഞ്ഞത് ഒരു പിടി
- സവോള - പൊടിയായരിഞ്ഞത് ഒരെണ്ണം
- പച്ചമുളക്/ഉണക്കമുളക്,മല്ലിയില,ഇഞ്ചി,ഉള്ളി,വേപ്പില - തീരെ പൊടിയായരിഞ്ഞത്
- നല്ലജീരകം - ഒരുനുള്ള്
- ഉപ്പ് - ആവശ്യത്തിന്
- ഗോതമ്പുപൊടി - പൂരിയുടെ എണ്ണമനുസരിച്ച്
- വെള്ളം - ആവശ്യത്തിന്
- വെളിച്ചെണ്ണ - വറക്കുവാനാവശ്യമായത്
പാകം ചെയ്യുന്നവിധം[തിരുത്തുക]
അരിഞ്ഞുവെച്ചിരിക്കുന്ന എല്ലാ ചേരുവകളും ഒരുമിച്ച് വെളിച്ചെണ്ണയിൽ രണ്ടുമിനിറ്റുനേരം വാട്ടിയെടുക്കുക. ഇത് ഗോതമ്പ് പൊടിയിലേക്കിട്ട് അല്പം വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴക്കുക. പതിനഞ്ച് മിനിട്ടിന് ശേഷം പൂരിയുടെ വലിപ്പത്തിലും അല്പം കനത്തിലും പരത്തിയെടുത്ത് ചൂടായ എണ്ണയിൽ ഇട്ട് നന്നായി പൊങ്ങിവരുന്നതുവരെ തിരിച്ചുംമറിച്ചുമിട്ട് കോരിയെടുക്കുക