പാചകപുസ്തകം:കീരകുളമ്പ്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ചേരുവകൾ[തിരുത്തുക]

  • നാടൻ പച്ച കീര - ചെറുതായി അരിഞ്ഞത്
  • തുവരപരിപ്പ് - ഒരു കപ്പ്
  • തേങ്ങ - ചിരവിയത് (കീരയുടെ അളവനുസരിച്ച്)
  • പച്ച മാങ്ങ - ചെറിയ കഷ്ണങ്ങളാക്കിയത് (ആവശ്യത്തിന് പുളിക്ക്)
  • പച്ചമുളക് - മൂന്നെണ്ണം(ചെറുതാക്കിയത്)
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • ഉള്ളി - രണ്ടെണ്ണം
  • ജീരകം - ഒരു നുള്ള്
  • വെളുത്തുള്ളി - രണ്ടെണ്ണം
  • മഞ്ഞൾ - ഒരു ചെറിയ സ്പൂൺ
  • ഉള്ളി - മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)
  • കടുക് - താളിക്കാനാവശ്യമായത്
  • ഉപ്പ് - പാകത്തിന്
  • വെളിച്ചെണ്ണ - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം[തിരുത്തുക]

തുവരപരിപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഉടയുന്ന പാകത്തിൽ വേവിച്ചെടുക്കുക.ഇതിൽ അരിഞ്ഞു വെച്ചിരിക്കുന്ന കീരയും അതോടൊപ്പം തേങ്ങ, പച്ചമുളകു് ഇഞ്ചി ഉള്ളി ജീരകം വെളുത്തുള്ളി ഇവ ചേർത്ത് നന്നായി അരച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. വെന്തു കഴിയുമ്പോൾ അതിൽ കഷ്ണ ങ്ങളാക്കിയ മാങ്ങ ഇടുക. കുഴമ്പ് പരുവമായാൽ വെളിച്ചെണ്ണയിൽ ഉള്ളിയും കടുകുമിട്ട് മൂപ്പിച്ച് താളിച്ചെടുക്കുക.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:കീരകുളമ്പ്&oldid=17742" എന്ന താളിൽനിന്ന് ശേഖരിച്ചത്