പാചകപുസ്തകം:കിച്ചടി
ദൃശ്യരൂപം
കിച്ചടി പല തരത്തിൽ ഉണ്ടാക്കാം. തെക്കൻ കേരളത്തിൽ പൊതുവേ വെള്ളരിക്കയും വെണ്ടക്കയും ഇട്ടാണ് കിച്ചടിയുണ്ടാക്കാറ്.
ആവശ്യമുള്ള സാധനങ്ങൾ
[തിരുത്തുക]- വെണ്ടക്കാ - 5 എണ്ണം
- തേങ്ങാ - തിരുകിയത് 1 കപ്പ്
- തൈർ - 2 കപ്പ്
- പച്ച മുളക് - 4 എണ്ണം
- ഉപ്പ്
- കടുക്
- എണ്ണ
പാകം ചെയ്യുന്ന വിധം
[തിരുത്തുക]വെണ്ടക്കാ ചെറുതായി അരിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക.
തേങ്ങയും പച്ചമുളകും ചേർത്ത് നന്നായി അരച്ചെടുത്ത് തൈരുമായി യോജിപ്പിക്കുക. കടുക്പൊട്ടിച്ച് ഇതിലേക്ക് ചേർക്കുക. വെണ്ടക്ക ഇതിലേക്കിടുക. കഴിക്കുന്നതിനു തൊട്ട് മുൻപ് മാത്രം ഇളക്കുക. അല്ലെങ്കിൽ നിറം മാറി, കറുത്ത് പോകും.
വെണ്ടക്കായ്ക്ക് പകരം വെള്ളരിക്ക ഉപയോഗിക്കാം.