പാചകപുസ്തകം:കാളൻ
ദൃശ്യരൂപം
ചേരുവകൾ
[തിരുത്തുക]- ചേന
- നേന്ത്രക്കായ
- പുളിയുള്ള തൈര്
- പച്ചമുളക്
- മഞ്ഞൾപ്പൊടി
- ജീരകം
- തേങ്ങ
- കടുക്
- വറ്റൽ മുളക്
- വെളിച്ചെണ്ണ
- ഉലുവപ്പൊടി
- കറിവേപ്പില
പാചകം ചെയ്യുന്ന വിധം
[തിരുത്തുക]ചേനയും കായയും നുറുക്കി മഞൾപ്പൊടിയും കുരുമുളകുപൊടിയും അൽപ്പം മുളകുപൊടിയും ചേർത്ത് നന്നായി വേവിക്കുക. ചേന വെന്താൽ കലക്കിയ തൈര്, ഉപ്പ് എന്നിവ ചേർക്കുക. നന്നായി ഇളക്കി വറ്റിച്ച് കുറുക്കുക.
കാളൻ വേണ്ടത്ര കുറുകിക്കഴിഞ്ഞാൽ തേങ്ങയും ജീരകവും പച്ചമുളകും കൂടി മിനുസമായി അരച്ചതു ചേർക്കുക. കറിവേപ്പിലയുമിട്ട് നന്നായി ഇളക്കി ഉലുവപ്പൊടി തൂകി വക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിയാലുടൻ വറ്റൽമുളക് മുറിച്ചത്, കറിവേപ്പില ഇവയിട്ട് മൂപ്പിച്ച് കറിയിലേക്കൊഴിക്കുക.