Jump to content

പാചകപുസ്തകം:കായ ബജി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഒരുവിധം മൂത്ത കായ (ഏത്തക്കായ) കനം കുറച്ച് ചെരിചു അരിഞ്ഞ് വെള്ളത്തിൽ ഇട്ടു വെക്കണം . മുക്കി പൊരിക്കാനുള്ള മാവ് ഉണ്ടാക്കാനായി കടലമാവ് വെള്ളത്തിൽ കലക്കി മുളകുപൊടി,കായം പൊടി ,ഉപ്പ്,പെരുംജീരകപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . വെള്ളം ചേർക്കുമ്പോൾ മാവ് അതികം നേർത്തു പോകാതെ ശ്രെദ്ധിക്കണം.ഇനി പൊരിക്കാനായി ഒരു പാത്രം അടുപ്പിൽ വെച്ച് സൺഫ്ളവർ ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കായ അരിഞ്ഞത് ഓരോന്നായി മാവിൽ മുക്കി എണ്ണയിൽ ഇടുക.മൊരിഞ്ഞുവരുമ്പോൾ കായബജ്ജി കോരിയെടുത്ത് എണ്ണ തോരാൻ അരിപ്പ പാത്രത്തിൽ ഇടുക . എണ്ണ ഊറിക്കഴിഞ്ഞു കഴിക്കാവുന്നതാണ്. സ്നേഹത്തോടെ NAVEEN CHULLIKAT

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:കായ_ബജി&oldid=17971" എന്ന താളിൽനിന്ന് ശേഖരിച്ചത്