പാചകപുസ്തകം:കാട ഫ്രൈ
ദൃശ്യരൂപം
ചേരുവകൾ
[തിരുത്തുക]- കാട - നാലെണ്ണം(നന്നായി കഴുകി വൃത്തിയാക്കിയത്)
- തക്കാളി - മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്)
- സവാള - നാലെണ്ണം(നീളത്തിൽ കനം കുറച്ച് അരിഞ്ഞത്)
- മുളക്പൊടി - ഒരു ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി - ഒരു ടീ സ്പൂൺ
- കുരുമുളകുപൊടി - അര ടീ സ്പൂൺ
- പെരുംജീരകം - ഒരു ടിസ്പൂൺ(പൊടിച്ചത്)
- കറിവേപ്പില/മല്ലിയില - രണ്ട് തണ്ട്
- വെളിച്ചെണ്ണ - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
പാകം ചേയ്യേണ്ട വിധം
[തിരുത്തുക]ചീനച്ചട്ടിയിൽ എണ്ണചൂടാക്കി അതിൽ സവാള വഴറ്റി ബ്രൗൺ നിറമാകുമ്പോൾ തക്കാളി , മുളകു പൊടി,മഞ്ഞൾപൊടി,പെരും ജീരകം ഇവ ചേർത്ത് നന്നായി യോജിപ്പിക്കുക.ഇതിലേക്കു കാട ആവശ്യത്തിനു വെള്ളം ചേർത്തു വേവിക്കുക.നന്നായി വെന്തു കുറുകുമ്പോൾ മല്ലിയിലയോ കറിവേപ്പിലയോ ഇട്ട് വാങ്ങി ഉപയോഗിക്കാം.