പാചകപുസ്തകം:കലത്തപ്പം
Jump to navigation
Jump to search
ഉത്തര മലബാറിൽ ഉണ്ടാക്കപ്പെടുന്ന മധുര പലഹാരമാണ് കലത്തപ്പം. അരിപ്പൊടി, ശർക്കര, ചുവന്നുള്ളി, തേങ്ങ എന്നിവയാണ് കലത്തപ്പത്തിന്റെ ചേരുവകൾ.[1] ശർക്കര ഉരുക്കി അരിപ്പൊടിയിൽ ചേർത്ത് അത് വേവിച്ചെടുത്താണ് കലത്തപ്പം ഉണ്ടാക്കുന്നത്. രുചിക്കായി ചുവന്നുള്ളിയും തേങ്ങയും വഴറ്റി ചേർക്കുകയും ചെയ്യാറുണ്ട്.
പാചകം[തിരുത്തുക]
ചേരുവകൾ[തിരുത്തുക]
- പുഴുക്കല്ലരി (പുട്ടിനു പാകത്തിനു പൊടിച്ചത്) 5കപ്പ്
- ശർക്കര (പാവുകാച്ചിയത്) 1കപ്പ്
- ചെറിയ ഉള്ളി (അരിഞ്ഞത്) 1കപ്പ്
- തേങ്ങ (ചെറുതായി അരിഞ്ഞത്) അര കപ്പ്
- കരിഞ്ചീരകം 1 ടേബിൾ സ്പൂൺ
- ജീരകം 1നുള്ള്
- ഉപ്പ് 1നുള്ള്
- അപ്പക്കാരം 1ടീസ്പൂൺ
- നെയ് പാകത്തിന്.
അരിപ്പൊടി, ശർക്കരപ്പാവ്, കരിഞ്ചീരകം, ജീരകം, ഉപ്പ്, അപ്പക്കാരം എന്നിവ കൂട്ടിച്ചേർത്ത് മാവുപോലെയാക്കുക. ഉള്ളിയും നാക്കികേരക്കൊത്തും നെയ്യിൽ വറുത്തെടുക്കുക. നാളികേരക്കൊത്തിന്റെ പകുതി മാവിൽ ചേർക്കുക. അകത്ത് നെയ്യു് പുരട്ടിയ പരന്ന പാത്രത്തിൽ മാവ് ഒഴിക്കുക. ബാകിയുള്ള നാളികേരക്കൊത്തും ഉള്ളിവറുത്തതും മാവിന്റെ മുകളിൽ എല്ലയിടത്തും വിതറുക. പാത്രം നന്നായി മൂടിയ ശേഷം ചെറുതീയിൽ വേവിക്കുക. തണുത്തശേഷം ഉപയോഗിക്കാം.