Jump to content

പാചകപുസ്തകം:കരിമീൻ മപ്പാസ്‌

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപാഠശാലയിലോ കോമൺസിലോ അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ആവശ്യമായ സാധനങ്ങൾ

[തിരുത്തുക]
  1. കരിമീൻ
  2. മഞ്ഞൾപ്പൊടി
  3. കുരുമുളക് പൊടി
  4. വിന്നാഗിരി
  5. ചെറിയ ഉള്ളി
  6. ഇഞ്ചി
  7. വെളുത്തുള്ളി
  8. പച്ചമുളക്
  9. ഏലക്കാ
  10. കറുവാപട്ട
  11. ഉപ്പ്
  12. തേങ്ങാ പാൽ
  13. വെളിച്ചെണ്ണ
  14. കറി വേപ്പില
  15. ഉപ്പ്
  16. കുടം പുളി

പാചകം ചെയ്യുന്ന വിധം

[തിരുത്തുക]

മീൻ കഷണങ്ങൾ , കുരുമുളക് പൊടി, വിന്നാഗിരി, മഞ്ഞപ്പൊടി , ഉപ്പ് എന്നിവ ചേർത്ത് ഇളക്കി അര മണിക്കൂർ വെക്കുക. പാനിൽ എണ്ണയൊഴിച്ച് കരിമീൻ പകുതി വേവിൽ വറുത്തെടുക്കുക. ( കരിമീൻ വറുക്കാതെയും ഇത് തയ്യാറാക്കാം ) മൺചട്ടിയിൽ ഏലക്കാ , ഗ്രാമ്പൂ, പട്ട എന്നിവ വഴറ്റുക. ഇതിലേക്ക് ചെറിയ ഉള്ളി , ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇനി തേങ്ങാ രണ്ടാം പാൽ ഒഴിച്ച് തിളക്കുമ്പോൾ വറുത്ത് വെച്ച മീൻ കഷങ്ങൾ ഇടുക. ആവശ്യത്തിനു ഉപ്പ് , കുടം പുളി എന്നിവ ചേർത്ത് കറിവേപ്പില വിതറിയിട്ട് അടച്ചു ചെറുതീയിൽ വേവിക്കാൻ വെക്കുക . മീൻ വേവുമ്പോൾ ഒന്നാം പാൽ ചേർത്ത് ഒരു തിള വന്നതിനു ശേഷം അടുപ്പിൽ നിന്ന് വാങ്ങി വെക്കാം.