Jump to content

പാചകപുസ്തകം:കടലമാവ് ലഡു

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ആവശ്യമായ സാധനങ്ങൾ

[തിരുത്തുക]
സാധനങ്ങൾ അളവ്‌
കടല മാവ് അരക്കപ്പ്
നെയ്യ് കാൽക്കപ്പ്
പഞ്ചസാര പൊടിച്ചത് അരക്കപ്പ്
എല്ലക്കാപൊടി അര ടീ സ്പൂൺ
ബദാം കഷ്ണങ്ങളാക്കിയത് ഒരു ടീ സ്പൂൺ
വെള്ളം കാൽ കപ്പ്

പാകംചെയ്യുന്ന വിധം

[തിരുത്തുക]

കടലമാിവിൽ ഒരു ചെറിയ സ്പൂൺ നെയ്യൊഴിച്ച് ചൂടാക്കുക. പച്ച മണം മാറുമ്പോൾ ആറാൻ വെയ്ക്കുക. ബാക്കി ചേരുവകൾ ചേർത്ത് കട്ടപിടിക്കാതെ മഴത്തിൽ കുഴച്ച് മൈക്രോവേവ് സേഫ് ബൗളിൽ ഒഴിച്ച് ഒരു മിനുട്ട് വെക്കുക. വാങ്ങിവെച്ച ശേഷം നല്ല പോലെ ഇളക്കി 10സെക്കന്റു കൂടി വെക്കുക. കൂടുതൽ കട്ടിയാകരുത്. ചൂട് ആറിയ ശേഷം ചെറിയ ഉരുളകൾ ആക്കി ബദാം കഷ്ണങ്ങൾ വെച്ച് അലങ്കരിച്ച് ഉപയോഗിക്കാം.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:കടലമാവ്_ലഡു&oldid=16928" എന്ന താളിൽനിന്ന് ശേഖരിച്ചത്