പാചകപുസ്തകം:കടലപ്രഥമൻ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

ചേരുവകൾ[തിരുത്തുക]

 • കടലപരിപ്പ് - കാൽക്കിലോ
 • നെയ്യ് - നൂറുഗ്രാം
 • ശർക്കര - അരക്കിലോ(ഉരുക്കി അരിച്ചത്)
 • തേങ്ങാപ്പാൽ - ഒരുകപ്പ്(ഒന്നാം പാൽ)
 • രണ്ടാംപാൽ - മൂന്നുകപ്പ്
 • മൂന്നാംപാൽ - മൂന്നുകപ്പ്
 • തേങ്ങാക്കൊത്ത് - അരമുറി തേങ്ങയുടേത്
 • ഏലയ്ക്കാപൊടി - ഒന്നര ടീ സ്പൂൺ
 • അണ്ടിപ്പരിപ്പ് - അമ്പത്ഗ്രാം
 • കിസ്മിസ് - ഇരുപത്തഞ്ചുഗ്രാം
 • ചുക്കുപൊടി - ഒന്നര ടീ സ്പൂൺ

ഉണ്ടാക്കുന്ന വിധം[തിരുത്തുക]

കടലപ്പരിപ്പ് എണ്ണ ചേർക്കാതെ വറുത്ത്, ചൂടാറിയതിനു ശേഷം പത്തുമണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തെടുക്കുക.അതിനുശേഷം കുക്കറിൽ ആവശ്യത്തിന് വെള്ളം ചേർത്ത് അരമണിക്കൂർ വേവിക്കുക. ചൂടാറിയതിനുശേഷം ആവശ്യത്തിന് മൂന്നാംപാൽ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.ഇതിലേയ്ക്ക് ശർക്കര ഉരുക്കി അരിച്ചത് ചേർത്ത് വെള്ളം വറ്റുമ്പോൾ പകുതി നെയ്യൊഴിച്ച് വരട്ടുക.ഇതിലേയ്ക്ക് രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.വെള്ളം വറ്റിവരുമ്പോൾ ഏലയ്ക്കാപൊടിയും ചുക്കുപൊടിയും ഒന്നാംപാലും ചേർത്ത് നന്നായി ചൂടായതിനുശേഷം ഇറക്കിവെയ്ക്കുക.ബാക്കി നെയ്യിൽ തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് ഇതിലേയ്ക്ക് ചേർക്കുക.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:കടലപ്രഥമൻ&oldid=16809" എന്ന താളിൽനിന്ന് ശേഖരിച്ചത്