പാചകപുസ്തകം:ഈന്തിൻ പുടി
Jump to navigation
Jump to search
ആവശ്യമായ സാധനങ്ങൾ[തിരുത്തുക]
- പഴുത്ത് പാകമായ ഈന്തിൻ കായ
പാകം ചെയ്യുന്ന വിധം[തിരുത്തുക]
പഴുത്ത് പാകമായ ഈന്തിൻ കായ കുറുകെ വെട്ടി വെയിലത്ത് ഉണക്കാൻ വെക്കുക, നല്ല ചൂടുള്ള കാലത്ത് നാലോ അഞ്ചോ ദിവസം വെയിലത്ത് ഇടുക. ഉണക്കം പാകമായാൽ കായ പൊടിച്ച് (അരി പൊടി പോലെ)വെള്ളം ചേർത്ത് കുഴച്ച് മാവു പോലേ ആക്കി ചെറിയ ചെറിയ ഉരുളകൾ ആക്കി അടുപ്പിൽ വെച്ച തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ഇട്ട് വേവിച്ച് എടുക്കുക. ഇവ വെന്ത് പാകമായാൽ വേവിച്ച മാംസവുമായി കലർത്തി ഭക്ഷിക്കാവുന്നതാണ്. ആവശ്യാനുസരണം കറിവേപ്പിലയും ചേർക്കാം.