പാചകപുസ്തകം:ഇടിയപ്പം
Jump to navigation
Jump to search
കേരളത്തിലെ ഒരു പ്രാതൽ വിഭവമാണ് ഇടിയപ്പം. പൊടിച്ചുവറുത്ത അരി ഉപയോഗിച്ച് ആവിയിൽ വേവിച്ച് നൂൽ പുട്ട് ഉണ്ടാക്കുന്നു. കുഴച്ച അരിമാവ് സേവനാഴിയിൽ ഇടിയപ്പത്തിന്റെ അച്ചിലൂടെ ഞെക്കി കടത്തിവിട്ടാണ് ഇടിയപ്പം തയ്യാറാക്കുക. ചിലസ്ഥലങ്ങളിൽ തേങ്ങാപ്പീരയും ഇടിയപ്പത്തിന്റെ കൂടെ ചേർക്കുന്നു. നൂലപ്പം, നൂൽപ്പുട്ട് എന്നീ പേരുകളിലും ഇടിയപ്പം അറിയപ്പെടുന്നു.
ചേരുവകൾ[തിരുത്തുക]
- അരി : കുതിർത്ത് പൊടിച്ചു വറുത്തത്.
- ഉപ്പ് : സ്വാദ് ക്രമീകരിക്കുന്നതിന് ഉപയോഗിക്കുന്നു.
- വെള്ളം : കുഴയ്ക്കുന്നതിന് ഉപയോഗിക്കുന്നു.
- തേങ്ങ : അലങ്കാരത്തിനും രുചിക്കും ചേർക്കുന്നു.
ചിത്രശാല[തിരുത്തുക]
- ഇടിയപ്പം നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ