Jump to content

പാചകപുസ്തകം:ആവോലിക്കറി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

വറുത്തരച്ച ആവോലിക്കറി പാചകക്കുറിപ്പ്

വേണ്ട സാധനങ്ങൾ

[തിരുത്തുക]

1. ആവോലി- 1 കിലോ 2. തേങ്ങ ചിരകിയത് ഒരു മുറി 3. ഇഞ്ചി,വെളുത്തുള്ളി,ചുവന്നുള്ളി ഇവ ചെറുതായി അരിഞ്ഞത് രണ്ട് ടേബിൾ സ്പൂൺ വീതം 4.പച്ചമുളക് 6 എണ്ണം 5. തക്കാളി 2 എണ്ണം 6.കറിവേപ്പില,ഉപ്പു ആവശ്യത്തിന് 7. മുളക് പൊടി 4 ടേബിൾ സ്പൂൺ മല്ലിപ്പൊടി 4 ടേബിൾ സ്പൂൺ മഞ്ഞൾപൊടി ഒരു ടീ സ്പൂൺ ഉലുവ അര ടീ സ്പൂൺ കുരുമുളക്പൊടി 2 ടീ സ്പൂൺ 8.വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ 9. വാളൻ പുളി പിഴിഞ്ഞെടുത്ത് 4 ടേബിൾ സ്പൂൺ.(വാളൻ പുളി ഇല്ലെങ്കിൽ പുളിയ്ക് ആവശ്യത്തിന് കുടമ്പുളിയും ചേർക്കാം)

പാകം ചെയ്യുന്ന വിധം

[തിരുത്തുക]

തേങ്ങയ്കൊപ്പം ഇഞ്ചി,വെളുത്തുള്ളി,ചുവന്നുള്ളി ഇവ ചെറുതായി അരിഞ്ഞത് രണ്ട് ടേബിൾ സ്പൂൺ വീതം കൂടി വറുത്തെടുക്കുക. തേങ്ങ പാകത്തിനായി വരുമ്പോൾ ആണ് ഇഞ്ചി,വെളുത്തുള്ളി,ചുവന്നുള്ളി വാടി വരും. എല്ലാംകൂടി പാകത്തിന് മൂത്ത് വരുമ്പോൾ മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ഉലുവ, കുരുമുളക്പൊടി എന്നിവ കൂടി തെങ്ങയ്കൊപ്പം ചേർത്ത് തീ കുറച്ചു വച്ച് മൂപ്പിക്കുക.പൊടികൾ മൂത്ത മണം വന്നു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം.ഇനി ഈ വറുത്തെടുത്ത ചേരുവകൾ നന്നായി അരച്ചെടുക്കുക.ഇനി ഒരു പാനിൽ രണ്ട് റ്റീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തക്കാളിയും പച്ചമുളകും കൂടി ചെറുതായി ഒന്ന് വഴറ്റുക.പുളി പിഴിഞ്ഞ് അത് ഒഴിക്കുക.ഇനി ഇതിലേക്ക് അരപ്പിന് ആവശ്യത്തിന് വേണ്ടുന്ന വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് ഇളക്കുക. ഇനി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർത്ത് അടച്ചു വച്ച് വേവിക്കുക. വെന്തു ചാറൊക്കെ ചെറുതായിട്ട് വറ്റി തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും കറി വാങ്ങി വയ്ക്കാം.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ആവോലിക്കറി&oldid=17913" എന്ന താളിൽനിന്ന് ശേഖരിച്ചത്