Jump to content

പാചകപുസ്തകം:ആറ്റു കൊഞ്ച് തീയൽ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപാഠശാലയിലോ കോമൺസിലോ അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

നദികൾ/ കായലിൽ നിന്നും ലഭിക്കുന്ന ഇനമാണ്‌ ആറ്റു കൊഞ്ച് . ഇതുകൊണ്ടുള്ള തീയൽ വളരെ സ്വാദിഷ്ട്ടമാണ്.

ചേരുവകൾ

[തിരുത്തുക]

ആദ്യം മസാല തയാറാക്കുക

[തിരുത്തുക]

ചീനചട്ടിയിൽ തേങ്ങ ചിരകിയത് , ഉണക്ക മുളക്, മല്ലി, മഞ്ഞ പൊടി എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക.(മുളക് , മല്ലി , മഞ്ഞൾ പൊടികൾ ആണെങ്കിൽ തേങ്ങാ മൂത്ത് വരുന്ന പാകം ആവുമ്പോൾ പൊടികൾ എല്ലാം ചേർത്ത് വേഗം ഇറക്കി വെക്കണം . അല്ലെങ്കിൽ കരിഞ്ഞു പോവും ) വറുത്തു വെച്ചിരിക്കുന്ന തേങ്ങാ കൂട്ട് അരച്ചെടുക്കുക . കൊഞ്ച് നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക. പച്ചമുളക് , ഉള്ളി, തക്കാളി,വെളുത്തുള്ളി, ഇഞ്ചി എന്നിവ അരിഞ്ഞു വയ്കുക,

തയ്യാറാക്കുന്ന വിധം

[തിരുത്തുക]

ചീനചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക.അതിലേക്കു കറി വേപ്പില അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി , പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി ചേർത്ത് നന്നായി വഴറ്റുക, ഒന്ന് വാടി വരുമ്പോൾ കൊഞ്ച് അതിലേക്കു ഇട്ടു വഴറ്റുക. അതിനു ശേഷം കുറച്ചു വെള്ളം ഒഴിച്ച് ഉപ്പ് ചേർത്ത് മൂടി വെച്ച് വേവിക്കുക . കൊഞ്ച് വേവുമ്പോൾ അതിലേക്കു അരച്ച് വെച്ചിരിക്കുന്ന മസാലയും ആവശ്യത്തിനു വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളച്ചു കുറുകുമ്പോൾ വാങ്ങി വെക്കാം .