പാചകപുസ്തകം:അലീസ
ദൃശ്യരൂപം
ചേരുവകൾ
[തിരുത്തുക]- ഗോതമ്പ് - അരക്കിലോ(വെളുത്ത് തൊലികളഞ്ഞത്)
- ചിക്കൻ - കാൽകിലോ
- സവാള - ഒന്ന്(ചെറുതായി അരിഞ്ഞത്)
- ഏലയ്ക്ക - ഒരു ടീ സ്പൂൺ(പൊടിച്ചത്)
- ഗ്രാമ്പു - ഒരെണ്ണം(ചതച്ചത്)
- പട്ട - ഒരു കഷ്ണം
- തേങ്ങാപ്പാൽ - ഒരു കപ്പ്(വെള്ളം അധികം ചേർക്കാത്ത കട്ടി പാൽ)
- ഉപ്പ് - ആവശ്യത്തിന്
- നെയ്യ് - നൂറ് ഗ്രാം
- ചുവന്നുള്ളി - രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)
- കശുവണ്ടി - പത്തെണ്ണം
പാകം ചെയ്യുന്ന വിധം
[തിരുത്തുക]ഗോതമ്പ് നന്നായി കഴുകി വൃത്തിയാക്കി കുതിർത്തെടുക്കുക.ചിക്കനും സവാളയും കുതിർത്ത ഗോതമ്പും പട്ട,ഗ്രാമ്പു,ഏലയ്ക്ക,ഉപ്പ് ഇവയോടൊപ്പം ഒരു കുക്കറിൽ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി വേവിക്കുക.വെന്തു കഴിഞ്ഞാൽ ചിക്കനും ഗോതമ്പും നന്നായി ഉടച്ച് കുഴമ്പു രൂപത്തിലാക്കുക.ഇതിൽ തേങ്ങാപാൽ ചേർത്ത് ചെറുതായി ചൂടാക്കുക.ഇതിലേക്ക് നെയ്യിൽ വഴറ്റിയ കശുവണ്ടിയും ചുവന്നുള്ളിയും ചേർത്ത് ഉപയോഗിക്കുക.