Jump to content

പാചകപുസ്തകം:അരിയുണ്ട

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ആവശ്യമായ സാധനങ്ങൾ

[തിരുത്തുക]
  • പുഴുങ്ങലരി വറുത്ത്‌ പൊടിച്ചത്‌ – 2 കപ്പ്‌
  • തേങ്ങ ചിരവിയത്‌ – 2 കപ്പ്‌
  • ശർക്കര(വെല്ലം)പൊടിച്ചത്‌ – 1- 1/2 കപ്പ്‌
  • ഏലയ്ക്ക – 5 എണ്ണം. തൊലി കളഞ്ഞ്‌ പൊടിച്ചെടുക്കുക.

പാകംചെയ്യുന്ന വിധം

[തിരുത്തുക]

പുഴുങ്ങലരി നന്നായി വറുത്ത്‌ പൊടിക്കുക. ചിരവിയ തേങ്ങയും ശർക്കരയും മിക്സിയിൽ ഇട്ട്‌ നല്ലപോലെ യോജിപ്പിച്ചെടുക്കുക. അരിപ്പൊടിയിൽ ഇട്ട്‌ നന്നായി യോജിപ്പിക്കുക. ഏലയ്ക്കപ്പൊടിയും കൂട്ടി യോജിപ്പിക്കുക. അതിനു ശേഷം ഉരുട്ടിയെടുക്കുക. ശർക്കരയും തേങ്ങയും കുറച്ച്‌ കുറച്ചായിട്ടേ മിക്സിയിൽ ഇടാവൂ.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:അരിയുണ്ട&oldid=16828" എന്ന താളിൽനിന്ന് ശേഖരിച്ചത്