Jump to content

പാചകപുസ്തകം:അട പ്രഥമൻ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

പ്രധാന ചേരുവകൾ

[തിരുത്തുക]
  • അട - 250 ഗ്രാം
  • * ശർക്കര - 600 ഗ്രാം
  • തേങ്ങ - 2
  • ഉണക്കമുന്തിരി - 15
  • അണ്ടിപ്പരിപ്പ് - 15 എണ്ണം
  • ഏലയ്ക്കാപ്പൊടി - 5
  • നെയ്യ് - പാകത്തിന്
  • തേങ്ങാക്കൊത്ത് - കുറച്ച്

പാകം ചെയ്യുന്ന വിധം

[തിരുത്തുക]

ശർക്കര ചൂടുവെള്ളത്തിൽ ചേർത്ത് ശർക്കര പാനീയമുണ്ടാക്കുക. തേങ്ങ തിരുമ്മി ഒന്നാം പാ‍ൽ, രണ്ടാം പാൽ, മൂന്നാം പാൽ എന്നിവയെടുത്ത് മാറ്റി വയ്ക്കുക. എന്നിട്ട് അട വേവിച്ച് തണുത്തവെള്ളത്തിൽ വാർത്തെടുക്കുക. അതിനുശേഷം അട ശർക്കരയിൽ വഴറ്റിയെടുക്കുക. അതിലേക്ക് രണ്ടാം പാലും മൂന്നാം പാലും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ ഏലയ്ക്ക പൊടിച്ച് ചേർക്കുക. എന്നിട്ട് ഒന്നാം പാൽ ചേർത്ത് ഇളക്കുക. നെയ്യ് ചൂടാക്കി ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് എന്നിവ വറുത്ത് പ്രഥമനിൽ ചേർത്ത് ഇളക്കി വാങ്ങിവയ്ക്കുക. രുചിയേറും പ്രഥമൻ തയ്യാർ.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:അട_പ്രഥമൻ&oldid=14925" എന്ന താളിൽനിന്ന് ശേഖരിച്ചത്