Jump to content

പാചകപുസ്തകം:പപ്പടവട

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
(പപ്പടവട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചേരുവകൾ

[തിരുത്തുക]
  • ഉണക്കിയെടുത്ത പപ്പടം - 15
  • മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
  • കായപ്പൊടി - അര ടീ സ്പൂൺ
  • കടലപ്പൊടി - 3 ടേബിൾ സ്പൂൺ
  • എള്ള് - ഒരു ടീ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • വെള്ളം - ആവശ്യത്തിന്

ഉണ്ടാക്കേണ്ട വിധം

[തിരുത്തുക]

കടലപ്പൊടി മുളകുപൊടിയും കായപ്പൊടിയും എള്ളും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് കുറുക്കുപരുവത്തിൽ കലക്കിയെടുക്കുക. ഈ മിശ്രിതത്തിൽ പപ്പടം മുക്കിയെടുത്ത് ചൂടായ വെളിച്ചെണ്ണയിൽ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:പപ്പടവട&oldid=16754" എന്ന താളിൽനിന്ന് ശേഖരിച്ചത്