ഡെബിയൻ/പതിപ്പുകൾ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഡെബിയൻ പദ്ധതി വ്യത്യസ്തങ്ങളായ സവിശേഷതകളോട് കൂടിയ മൂന്ന് വിതരണങ്ങൾ പ്രദാനം ചെയ്യുന്നു. ഈ വിതരണങ്ങളിലെ 'മെയിൻ' റെപ്പോസിറ്ററികൾക്കുള്ളിൽ ഡെബിയൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ നിർദ്ദേശാങ്കങ്ങൾ (DFSG) അനുസരിക്കുന്ന വിവിധങ്ങളായ പാക്കേജുകൾ അടങ്ങിയിരിക്കുന്നു.

  • സ്ഥിരതയുള്ളത് (Stable), നിലവിൽ വീസി, സ്ഥിരതയുള്ള ഏറ്റവും പുതിയ പതിപ്പ്. ഒരു സ്ഥിരതയുള്ള പതിപ്പ്

മാസങ്ങളോളം പിഴവുകൾ പരിഹരിച്ച് പരമാവധി സ്ഥിരതയെത്തിച്ച ശേഷമാകും പുറത്തിറക്കുക. കാര്യമായ സുരക്ഷിതത്വ ക്രമീകരണത്തിനായോ മറ്റോ വരുമ്പോൾ മാത്രമേ സാധാരണയായി ഇത് നവീകരിക്കാറുള്ളൂ. ഡെബിയൻ 6.0നു ശേഷം പുതിയ പതിപ്പുകളെല്ലാം രണ്ടുവർഷത്തെ ഇടവേളയിലാണ് പുറത്തിറക്കുന്നത്. ഇവയുടെ സി.ഡി.കളും ഡി.വി.ഡി.കളൂം ഡെബിയൻ വെബ്‌സൈറ്റു മുഖാന്തരമോ വെണ്ടർമാർ മുഖാന്തരമോ ലഭ്യമാണ്.

  • പരീക്ഷണത്തിലുള്ളത് നിലവിൽ ജെസ്സി
  • അസ്ഥിരമായത് നിലവിൽ സിഡ്

പതിപ്പുകളുടെ ചരിത്രം[തിരുത്തുക]

നിറം വിവരണം
ചുവപ്പ് പഴയ റിലീസ്; ഇപ്പോൾ പിന്തുണയില്ല
മഞ്ഞ പഴയ റിലീസ്; ഇപ്പോഴും പിന്തുണയുണ്ട്
പച്ച ഇപ്പോഴുള്ള റിലീസ്
നീല ഭാവി റിലീസ്
പതിപ്പ് കോഡ് പുറത്തിറക്കിയ തിയതി പിന്തുണക്കുന്ന ആർക്കിടെക്ചറുകൾ പാക്കേജുകൾ പിന്തുണ തീരുന്ന തിയതി കുറിപ്പുകൾ
1.1 ബസ് 1996 ജൂൺ 17 1 474 1996-09 [1] ഡി.പി.കെ.ജി., ഇ.എൽ.എഫിലേക്ക്കുള്ള മാറ്റം, ലിനക്സ് 2.0[2]
1.2 റെക്സ് 1996 ഡിസംബർ 12 1 848 1996[citation needed] -
1.3 ബോ 1997 ജൂൺ 5 1 974 1997[citation needed] -
2.0 ഹം 1998 ജൂലൈ 24 2 ≈ 1,500 1998 ഗ്നു സി ലൈബ്രറിയിലേക്കുള്ള മാറ്റം, പുതിയ ആർക്കിടെക്ചർ: എം68കെ[2]
2.1 സ്ലിങ്ക് 1999 മാർച്ച് 9 4 ≈ 2,250 2000-12 ആപ്റ്റ്, പുതിയ ആർക്കിടെചറുകൾ: ആൽഫ, സ്പാർക്[2]
2.2 പൊട്ടറ്റോ 2000 ഓഗസ്റ്റ് 15 6 ≈ 3,900 2003-04 പുതിയ ആർക്കിടെക്ചറുകൾ: ആം, പവർപിസി[3]
3.0 വുഡി 2002 ജൂലൈ 19 11 ≈ 8,500 2006-08 പുതിയ ആർക്കിടെക്ചറുകൾ: എച്ച്.പി.പി.എ., ഐ.എ.64, മിപ്സ്, മിപ്സെൽ, എസ്390[2]
3.1 സാർജ് 2005 ജൂൺ 6 11 ≈ 15,400 2008-04[4] മോഡുലർ ഇൻസ്റ്റോളർ, എ.എം.ഡി.64-ന് ഭാഗിക ഔദ്യോഗികപിന്തുണ.
4.0 എച്ച് 2007 ഏപ്രിൽ 8 11 ≈ 18,000 2010-02-15[5] പുതിയ ആർക്കിടെക്ചർ: എ.എം.ഡി.64, ഒഴിവാക്കിയ ആർക്കിടെക്ചർ: എം68കെ.[6] സചിത്ര ഇൻസ്റ്റോളർ, യുഡെവിലേക്കുള്ള മാറ്റം, മോഡുലർ എക്സ് സെർവറിലേക്കുള്ള മാറ്റം. ഏറ്റവും പുതിയ അപ്‌ഡേറ്റായ 4.0r9 2010 മേയ് 22-ന് പുറത്തിറങ്ങി.[7]
5.0[8] ലെന്നി[9] 2009 ഫെബ്രുവരി 14[10] 11+1[A] ≈ 23,000[11] പ്രഖ്യാപിച്ചിട്ടില്ല[4] പുതിയ ആർക്കിടെക്ചർ/ബൈനറി എ.ബി.ഐ.: ആമെൽ.[12] സ്പാർക് 32-ബിറ്റ് ഹാർഡ്‌വെയറിനുള്ള പിന്തുണ നിർത്തലാക്കി.[13] അസുസ് ഈ പി.സിക്ക് പൂർണ്ണപിന്തുണ.[14] 2011 ജനുവരി 21-ന് ഏറ്റവും പുതിയ അപ്‌ഡേറ്റായ 5.0.8 പുറത്തിറങ്ങി.[15]
6.0[16] സ്ക്വീസ്[17] 6 February 2011[18] 9+2[B] ≈ 29,000 പ്രഖ്യാപിച്ചിട്ടില്ല പുതിയ ആർക്കിടെക്ചറുകൾ/കെർണലുകൾ: കെഫ്രീബിഎസ്ഡി-ഐ386, കെഫ്രീബിഎസ്ഡി-എ.എം.ഡി.64, ഒഴിവാക്കിയ ആർക്കിടെക്ചറുകൾ: ആൽഫ, എച്ച്.പി.പി.എ., ഒ.എ.ബി.ഐ. ആം.[18] ഗ്നു സി ലൈബ്രറിക്ക് പകരം എംബഡഡ് ഗ്നു സി ലൈബ്രറി. ആശ്രിതത്വം അടിസ്ഥാനമാക്കിയുള്ള ബൂട്ട് ക്രമം; ഇത് സമാന്തര ഇനിറ്റ് സ്ക്രിപ്റ്റ് പ്രോസസിങ് സാധ്യമാക്കുന്നു.ജി.ടി.കെ. 1 പോലുള്ള പഴയ ലൈബ്രറികൾ ഒഴിവാക്കി. സ്വതന്ത്രമല്ലാത്ത ഫേംവെയർ ഒഴിവാക്കിയ സ്വതേയുള്ള ലിനക്സ് കെർണൽ.
7.0

[19]

വീസി ca. 2013 പ്രഖ്യാപിച്ചിട്ടില്ല പ്രഖ്യാപിച്ചിട്ടില്ല പ്രഖ്യാപിച്ചിട്ടില്ല ക്യുടി3 പോലുള്ള പഴയ ലൈബ്രറികൾ ഒഴിവാക്കും.[20] മൾട്ടിആർക്ക് പിന്തുണയാരംഭിക്കും.[21]

ഒരു സി.ഡി. വെണ്ടർ അനൗദ്യോഗികമായി ഒരു ബ്രോക്കൺ റിലീസ് 1.0 എന്ന പേരിൽ ഇറക്കിയതിനാൽ ഔദ്യോഗിക 1.0 പതിപ്പ് ഇറക്കിയിട്ടില്ല.[2]

അവലംബം[തിരുത്തുക]

  1. date of file packages 
  2. 2.0 2.1 2.2 2.3 2.4 "A Brief History of Debian: Debian Releases". Debian. Retrieved 2008-10-31. 
  3. Schulze, Martin (2000-08-15). "Debian GNU/Linux 2.2, the "Joel 'Espy' Klecker" release". debian-announce mailing list. 
  4. 4.0 4.1 "Debian security FAQ". Debian. 2007-02-28. Retrieved 2008-10-21. 
  5. "Debian Wiki: Debian Releases > Debian Etch". Debian. Retrieved 2010-02-16. 
  6. Schmehl, Alexander (2007-04-08). "Debian GNU/Linux 4.0 released". debian-announce mailing list. Retrieved 2008-11-01. 
  7. "Debian Wiki DebianEtch". Debian. Retrieved 2009-02-10. 
  8. Brockschmidt, Marc (2008-03-02). "Release Update: Release numbering, goals, armel architecture, BSPs". debian-announce mailing list. Retrieved 2008-11-01. 
  9. Langasek, Steve (2006-11-16). "testing d-i Release Candidate 1 and more release adjustments". debian-devel-announce mailing list. Retrieved 2008-11-01. 
  10. Simó, Adeodato (2009-02-01). "Release update: deep freeze, planned dates, and remaining bugs". debian-devel-announce@lists.debian.org mailing list. Retrieved 2009-02-07. 
  11. "Debian GNU/Linux 5.0 released". Debian. 2009-02-14. Retrieved 2009-02-15. 
  12. Brockschmidt, Marc (2008-06-02). "Release Update: arch status, major transitions finished, freeze coming up". debian-devel-announce mailing list. Retrieved 2008-11-01. 
  13. Smakov, Jurij (2007-07-18). "Retiring the sparc32 port". debian-devel-announce mailing list. Retrieved 2008-10-31. 
  14. Armstrong, Ben (2008-08-03). "Bits from the Debian Eee PC team, summer 2008". debian-devel-announce mailing list. Retrieved 2008-10-31. 
  15. "Debian -- News -- Updated Debian GNU/Linux: 5.0.8 released". Debian. 2011-01-22. Retrieved 2011-01-22. 
  16. "Debian GNU/Linux 6.0 – Release Notes". Debian. Retrieved 2009-02-15. 
  17. Claes, Luk (2008-09-01). "Release Update: freeze guidelines, testing, BSP, rc bug fixes". debian-devel-announce mailing list. Retrieved 2008-10-31. 
  18. 18.0 18.1 "Debian 6.0 "Squeeze" released". Debian -- News. 2011-02-06. Retrieved 2011-02-06. 
  19. "Release Update: freeze guidelines, transitions, BSP, rc bug fixes". debian-devel-announce mailing list. 2010-09-03. Retrieved 2010-09-03. 
  20. "Ana's blog » Blog Archive » post and pre-release fun". Ekaia.org. 2011-02-07. Retrieved 2011-07-27. 
  21. "Debian 7 Wheezy to introduce multiarch support". Debian. Retrieved 27 July 2011. 

ലേഖനം അപ്ഡേറ്റ് ചെയ്യുക. 9.9.4 എന്ന വേർഷനാണ് ഇപ്പോഴുളളത്.

"https://ml.wikibooks.org/w/index.php?title=ഡെബിയൻ/പതിപ്പുകൾ&oldid=17180" എന്ന താളിൽനിന്ന് ശേഖരിച്ചത്