Jump to content

ഡെബിയൻ/ചരിത്രം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

1993-ൽ‌ ഇയാൻ മർഡോക്കാണ്‌ ഈ ഗ്നു/ലിനക്സ് വിതരണം ആരംഭിച്ചത്‌. അദ്ദേഹം പർദ്യൂ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആയിരുന്നു അക്കാലത്ത്‌. തന്റെ അന്നത്തെ കാമുകി ഡെബ്രയുടെയും (ഇപ്പോൾ മുൻ ഭാര്യ) തന്റെ സ്വന്തം പേരിന്റേയ്യും ആദ്യഭാഗങ്ങൾ ചേർത്താണ് ഡെബിയൻ എന്ന പേരിട്ടത്. വളരെ പതുക്കെ പ്രചാരത്തിലായ ഡെബിയൻ 1994-1995 കാലയളവിലാണ് അടുത്ത വേർഷനുകൾ 0.9x പുറത്തിറക്കിയത്. 1.x പതിപ്പിന്റെ റിലീസോടെ, മർഡോക്കിനു പകരം, ബ്രൂസ് പെരെൻസ് ടീം നേതാവ് ആയി. വൈകാതെ, (വേർഷൻ 2.0x-പുറത്തിറങ്ങിയതോടെ) അദ്ദേഹം ടീം വിട്ടു.

"https://ml.wikibooks.org/w/index.php?title=ഡെബിയൻ/ചരിത്രം&oldid=14461" എന്ന താളിൽനിന്ന് ശേഖരിച്ചത്