ജ്യോതിശാസ്ത്രം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.


പ്രപഞ്ചത്തെ മൊത്തത്തിൽ കണക്കിലെടുത്തുകൊണ്ട് ശാസ്ത്രീയമായ രീതിയിൽ പഠനവിധേയമാക്കുന്ന ശാസ്ത്ര മേഖലയാണ് ജ്യോതിശാസ്ത്രം, പ്രപഞ്ചത്തിലെ വസ്തുക്കളേയും അവയ്ക്കുപിന്നിൽ പ്രവർത്തിക്കുന്ന ഭൗതികപ്രതിഭാസങ്ങളേയും ഇതിൽ പഠനവിധേയമാക്കുന്നു. ഏറ്റവും പഴക്കം ചെന്ന ശാസ്ത്രമേഖലകളിലൊന്നും അതേസമയം ഏറ്റവും ആധുനീകവൽക്കരിക്കപ്പെട്ട ശാസ്ത്രവുമാണിത്. പ്രചീന സംസ്കാരങ്ങൾ മുതലേ ഈ ശാസ്ത്രവിഭാഗം നിലനിന്നിരുന്നു. സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചുചാട്ടം പ്രപഞ്ച രഹസ്യങ്ങൾ മനസിലാക്കുന്നതിൽ വളരെയധികം മുന്നേറ്റത്തിന് കാരണമായിതീർന്നിട്ടുണ്ട്, അതുവഴി മുൻപ് അനുമാനിക്കപ്പെട്ടതിനേക്കാൾ ബൃഹത്തായതാണ് പ്രപഞ്ചഘടന എന്ന സത്യം വെളിപ്പെടുകയാണുണ്ടായത്. ഈ വിക്കിപുസ്തകം ജ്യോതിശാസ്ത്ര പഠിതാക്കൾക്ക് സഹായകരമകുന്നതിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള ഒന്നാണ്.

ഉള്ളടക്കം[തിരുത്തുക]

  1. പ്രപഞ്ചത്തെപ്പറ്റിയുള്ള ആധുനിക കാഴ്ച്ചപ്പാട്
"https://ml.wikibooks.org/w/index.php?title=ജ്യോതിശാസ്ത്രം&oldid=14919" എന്ന താളിൽനിന്ന് ശേഖരിച്ചത്