Jump to content

ജീവശാസ്ത്രം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഉള്ളടക്കം

[തിരുത്തുക]
 1. കോശങ്ങൾ (Cells)
 2. തന്മാത്രകൾ (Biomolecules)
 3. പരിണാമം (Evolution)
 4. വർഗ്ഗീകരണം (Taxonomy)
 5. സസ്യങ്ങൾ (Plant Physiology)
 6. മനുഷ്യനും മറ്റ് മൃഗങ്ങളും (Human & Animal Physiology)
 7. സൂക്ഷ്മജീവികൾ (Microbiology)
 8. ആരോഗ്യം (Health & Immunology)
 9. ജനിതകശാസ്ത്രം (Genetics)
 10. പരിസ്ഥിതീശാസ്ത്രം (Ecology & Environment)

കോശങ്ങൾ

[തിരുത്തുക]

എല്ലാ ജീവികളും കോശങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.

തന്മാത്രകൾ

[തിരുത്തുക]

ജീവികളിൽ കാണപ്പെടുന്ന തന്മാത്രകളെ നാലായി തരംതിരിക്കാം:-

 • കാർബോഹൈഡ്രേറ്റുകൾ (Carbohydrates) - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നീ മൂലകങ്ങൾ 1:2:1 എന്ന അനുപാതത്തിൽ അടങ്ങിയ കാർബോഹൈഡ്രേറ്റുകൾ ഊർജ്ജം സൂക്ഷിക്കുന്നു. ഗ്ലൂക്കോസ് (Glucose), പാലിൽ കാണപ്പെടുന്ന ലാക്റ്റോസ് (Lactose), ധാന്യങ്ങളിലെ മാൾട്ടോസും (Maltose) സ്റ്റാർച്ചും (Starch), പഞ്ചസാരയിലെ സുക്രോസ് (Sucrose) എന്നിവ കാർബോഹൈഡ്രേറ്റുകളാണ്.
 • കോഴുപ്പുകൾ (Lipids) - ഇവ ഊർജ്ജം സംഭരിക്കുന്നതിനു പുറമേ കോശങ്ങളെ പൊതിയുകയും ചെയ്യുന്നു. ഈ കൊഴുപ്പുപാളിയെ 'സെൽ മെംബ്രേൻ' (Cell Membrane) എന്ന് വിളിക്കുന്നു.
 • പ്രോട്ടീനുകൾ (Proteins) - കോശങ്ങൾക്കുള്ളിലെ മിക്ക പ്രവൃത്തികളും ചെയ്യുന്നത് ഇവയാണ്. ഹീമോഗ്ലോബിൻ (Haemoglobin), കൊളാജൻ (Collagen), ഇൻസുലിൻ (Insulin) തുടങ്ങിയവ പ്രോട്ടീനുകളാണ്. പ്രകൃതിയിൽ ഏറ്റവും അധികമുള്ള പ്രോട്ടീൻ ഇലകളിലുള്ള റുബിസ്ക്കോ (RUBISCO - Ribulose Bisphosphate Carboxylase Oxidase) ആണ്.
 • ന്യൂക്ലിക് ആസിടുകൾ (Nucleic Acids) - പുതിയ കോശങ്ങളുടെ നിർമ്മാണത്തിനാവശ്യമായ വിവരങ്ങൾ സൂക്ഷിക്കുന്നു.

പരിണാമം

[തിരുത്തുക]

കോടാനുകോടി വർഷങ്ങൾ കൊണ്ട് ജീവികളുടെ അവയവങ്ങളിൽ ഉണ്ടായ മാറ്റത്തിലൂടെ പുതിയ ജീവി വർഗം ഉണ്ടായി.

വർഗ്ഗീകരണം

[തിരുത്തുക]

ജീവികളെ പല വർഗ്ഗങ്ങളായി തരംതിരിക്കുന്നത് അവയെക്കുറിച്ചുള്ള പഠനം എളുപ്പമാക്കുന്നു. കോശകേന്ദ്രത്തിന്റെ സാന്നിദ്ധ്യമനുസരിച്ച് ജീവികളെ രണ്ടായി തിരിക്കാം. കോശകേന്ദ്രം ഉള്ളവയെ യൂകാര്യോട്ടുകൾ (Eukaryotes) എന്നും അല്ലാത്തവയെ പ്രോകാര്യോട്ടുകൾ (Prokaryotes) എന്നും വിളിക്കുന്നു. ബാക്ടീരിയകൾ പ്രോകാര്യോട്ടുകളാണ്. യൂകാര്യോട്ടുകളിൽ ഒരു കോശം മാത്രമുള്ളവയെ പ്രോട്ടിസ്റ്റുകൾ (Protists) എന്നും ഒന്നിൽക്കൂടുതൽ കോശങ്ങളുള്ളവയിൽ സ്വയം ഊർജ്ജം ഉത്പാദിപ്പിക്കുന്നവയെ ചെടികൾ (പ്ലാന്റേ, Plantae) എന്നും അല്ലാത്തവയിൽ ഭക്ഷ്യവസ്തുക്കൾ ചുറ്റുപാടുകളിൽനിന്നും വലിച്ചെടുക്കുന്നവയെ പൂപ്പലുകൾ (ഫങ്കൈ, Fungi) എന്നും വായിലൂടെ വിഴുങ്ങുന്നവയെ മൃഗങ്ങൾ (അനിമാലിയ, Animalia) എന്നും വിളിക്കുന്നു.

ചെടികളെ ഫലങ്ങളുണ്ടാകുന്നവയും (Phanerogammae) അല്ലാത്തവയും (Cryptogammae) ആയി തിരിച്ചിരിക്കുന്നു. ഇവയിൽ ആദ്യവർഗ്ഗത്തെ പൂച്ചെടികൾ (Flowering plants, Angiospermae, Anthophyta or Magnoliophyta), കോണിഫറുകൾ (Conifers, Gymnospermae or Gymnophyta) എന്നും രണ്ടാമത്തവയെ ഫേണുകൾ (Ferns or Pteridophyta), പായലുകൾ (Moss or Bryophyta), കടൽപ്പായലുകൾ (Algae or Thallophyta) എന്നും തിരിച്ചിരിക്കുന്നു. ഇവയിൽ ഏറ്റവും ലളിതമായവ കടൽപ്പായലുകളും ഏറ്ററ്വും സങ്കീർണമായവ പൂച്ചെടികളുമാണ്. മിക്ക വൃക്ഷങ്ങളും 'പൂച്ചെടികൾ' എന്ന വർഗ്ഗത്തിലാണ് വരുന്നത് എന്നത് കൗതുകകരമാണ്.

മൃഗങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു - വ്യക്തമായ ആകൃതിയൊന്നും ഇല്ലാത്തവ - പോറിഫെറ (Porifera) വൃത്താകൃതിയുള്ളവ - റേഡിയാറ്റ (Radiata),, ഇടതും വലതും പകുതികളുള്ളവ - ബൈലാറ്റേറിയ (Bilateria). സ്പോഞ്ജുകൾ (Sponges) പോറിഫെറുകളാണ്. ജെല്ലിഫിഷുകളും, കോറലുകളും റേഡിയാറ്റ എന്ന വർഗ്ഗത്തിലെ നിഡേറിയ (Cnideria) എന്ന കൂട്ടത്തിൽപ്പെടുന്നു. ബൈലാറ്റേറിയയെ രണ്ടായി തിരിക്കാം - പ്രോട്ടോസ്റ്റോമിയയും (Protostomia) ഡ്യൂറ്ററോസ്റ്റോമിയയും (Deuterostomia). മണ്ണിര (Annelida), ഷഡ്പദങ്ങൾ (Arthropoda), നീരാളി (Mollusca) എന്നിവ പ്രോട്ടോസ്റ്റോമുകളും നട്ടെല്ലുള്ള ജീവികൾ (Chordata) ഡ്യൂറ്ററോസ്റ്റോമുകളുമാണ്.

(ചില ചെറുവിഭാഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല.)

സസ്യങ്ങൾ

[തിരുത്തുക]

സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്ന ജീവികളാണ് സസ്യങ്ങൾ. വൃക്ഷങ്ങൾ, ഓഷധികൾ, കുറ്റിച്ചെടികൾ, തൃണങ്ങൾ, വള്ളികൾ, പന്നലുകൾ, പായലുകൾ, ഹരിതനിറമുള്ള ആൽഗകൾ തുടങ്ങിയവ സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്നു. ബീജസസ്യങ്ങൾ, ബ്രയോഫൈറ്റുകൾ, പന്നൽച്ചെടികൾ, അനുഫേണുകൾ എന്നിങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നഏകദേശം 350,000 സസ്യവർ‌ഗങ്ങൾ ഇപ്പോൾ നലനിൽക്കുന്നതായി ഗണിക്കപ്പെടുന്നു.

മനുഷ്യനും മറ്റ് മൃഗങ്ങളും

[തിരുത്തുക]

മനുഷ്യനാണ് മറ്റ് മൃഗങ്ങളെക്കാളും ബുദ്ധി കൂടുതലുള്ളത്.

സൂക്ഷ്മജീവികൾ

[തിരുത്തുക]

ആരോഗ്യം

[തിരുത്തുക]

ജനിതകശാസ്ത്രം

[തിരുത്തുക]

പരിസ്ഥിതീശാസ്ത്രം

[തിരുത്തുക]
"https://ml.wikibooks.org/w/index.php?title=ജീവശാസ്ത്രം&oldid=16647" എന്ന താളിൽനിന്ന് ശേഖരിച്ചത്