പാചകപുസ്തകം:ചെമ്മീൻ ഒഴിച്ചു കറി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
(ചെമ്മീൻ ഒഴിച്ചു കറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചേരുവകൾ[തിരുത്തുക]

  1. ചെമ്മീൻ
  2. മുരിങ്ങക്കായ
  3. മാങ്ങ
  4. തേങ്ങാ
  5. പച്ചമുളക്
  6. ഉള്ളി
  7. മഞ്ഞപ്പൊടി
  8. ഉപ്പ്
  9. വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം[തിരുത്തുക]

ചെമ്മീൻ വൃത്തിയാക്കി കൂടെ മുരിങ്ങക്കായ , മാങ്ങ, പച്ചമുളക് എന്നിവ ചേർത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ചു മഞ്ചട്ടിയിൽ വേവിക്കാൻ വെയ്ക്കുക . വെന്തു വരുമ്പോൾ തേങ്ങാ ചിരകിയത് , ഉള്ളി , മഞ്ഞപ്പൊടി എന്നിവ ചേർത്ത് അരച്ചു വെച്ച മിശ്രിതം വെന്ത ചെമ്മീൻ കൂട്ടിലേക്ക് ഒഴിച്ചു ആവശ്യത്തിനു ഉപ്പും ചേർത്തു ചൂടാക്കുക . തിളച്ചു വരുമ്പോൾ വാങ്ങി വെച്ച് കടുക് താളിച്ചു ഉപയോഗിക്കുക .