ഗണാനാന്ത്വാ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

മന്ത്രം

ग॒णाना॑न्त्वा ग॒णप॑तिं हवामहे 

ഗണാനാന്ത്വാ ഗണപതിം ഹവാമഹേ കവിം കവീനാമുപമശ്രവസ്തമം ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പത ആ നഃ ശൃണ്വന്നൂതിഭിഃ സീദ സാദനം

സൂചിക

ഋഗ്വേദം 02.023.01

സന്ധിച്ഛേദം

ഗണാനാം + ത്വാ + ഗണപതിം + ഹവാമഹേ + കവിം + കവീനാം + ഉപമശ്രവസ്തമം + ജ്യേഷ്ഠരാജം + ബ്രഹ്മണാം + ബ്രഹ്മണസ്പതേ + ആ + നഃ + ശൃണ്വൻ + ഊതിഭിഃ + സീദ + സാദനം

അന്വയം, അർത്ഥം

ഗണാനാം ഗണപതിം = ഗണങ്ങളുടെ ഗണപതിയും
കവീനാം കവിം = കവികളുടെ കവിയും
ഉപമശ്രവസ്തമം = ഉപമയില്ലാത്തത്രയും കേൾവി കേട്ടവനും
ജ്യേഷ്ഠരാജം = ശ്രേഷ്ഠനായ രാജാവും (ആയ)
ത്വാ ഹവാമഹേ = അങ്ങയെ ഞാൻ ആഹ്വാനം ചെയ്യുന്നു.
ബ്രഹ്മണാം ബ്രഹ്മണസ്പതേ = അല്ലയോ ബ്രഹ്മജ്ഞരുടെ ബ്രഹ്മജ്ഞപാലയിതാവേ
നഃ ആ ശൃണ്വൻ = ഞങ്ങളെ ( ഞങ്ങളുടെ ആഹ്വാനത്തെ ) നന്നായി കേട്ടിട്ട്
ഊതിഭിഃ സാദനം സീദ = അനുഗ്രഹത്തെ വർഷിച്ചാലും

സാരം

അസുരന്മാരുമായുള്ള യുദ്ധത്തിൽ ദേവഗണങ്ങളുടേയും ശിവന്റെ ഭൂതഗണങ്ങലുടേയും രക്ഷകനായ, അതുകൊണ്ടു തന്നെ, ശ്രേഷ്ഠരായ ദേവന്മാരിൽ വച്ച് അതിശ്രേഷ്ഠനായ, വിശ്വത്തിന്റെ സംസ്ഥിതികാരകത്വം കൊണ്ട് മഹാരാജാവായ അങ്ങയെ ( ഗണപതി തമ്പുരാനെ ) ഞാൻ വിളിച്ചു ചൊല്ലി പ്രാർത്ഥിക്കുന്നു.


സ്തുതിക്കുന്ന ദേവന്റെ മഹത്വം അത്യതിശയകരം എന്നും വർണനാതീതം എന്നും ദ്യോതിപ്പിക്കുന്നു മന്ത്രത്തിലെ ‘ഗണങ്ങളുടെ ഗണപതി’ എന്ന പ്രകാരത്തിൽ പദങ്ങൾ ആവർത്തിചു കൊണ്ടുള്ള പ്രയോഗങ്ങൾ. ‘കവികളുടെ കവി’, ‘ബ്രഹ്മജ്ഞരുടെ ബ്രഹ്മജ്ഞപാലയിതാവ്’ ഇവയെല്ലാം സമാനരീതിയിലുള്ളവ തന്നെ. വേദങ്ങളിൽ ഇത്തരത്തിലുള്ള സ്തുതികൾ പതിവുണ്ട്. ‘ഗണങ്ങളുടെ പാലയിതാവ്’, ‘ബ്രഹ്മജ്ഞരുടെ പാലയിതാവ്’ എന്നിങ്ങനെ മാത്രമേ അർത്ഥം കല്പിക്കേണ്ടതുള്ളൂ.

വിനിയോഗം

ഗണപതി ഉപാസനയിൽ ഏറ്റവും വിശിഷ്ടമാണ്‌ ഈ മന്ത്രം. ഗണപതിഹോമത്തിലും പൂജയിലും ആവാഹനക്കു ഉപചാരമായി ഈ മന്ത്രം സ്വീകരിച്ചു വരുന്നു. നിത്യേനയുള്ള ആദിത്യനമസ്കാരത്തിനും ഗണപതി വന്ദനാർത്ഥം ഈ മന്ത്രമാണ്‌ ഉപയോഗിച്ചു വരുന്നത്.

"https://ml.wikibooks.org/w/index.php?title=ഗണാനാന്ത്വാ&oldid=9752" എന്ന താളിൽനിന്ന് ശേഖരിച്ചത്