പാചകപുസ്തകം:കോക്കനട്ട് ഫ്രഷ് ടോസ്റ്റ്‌

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
(കോക്കനട്ട് ഫ്രഷ് ടോസ്റ്റ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചേരുവകൾ:[തിരുത്തുക]

  • തേങ്ങാപ്പാൽ - 3/4കപ്പ്
  • മുട്ട 3 എണ്ണം
  • ഏലക്കാപ്പൊടി - ഒരു നുള്ള്
  • എള്ള് - ഒരു നുള്ള്
  • ഉപ്പ് - ഒരു നുള്ള്
  • വെണ്ണ - 2 ടീസ്പൂൺ
  • മൾട്ടി ഗ്രെയിൻ ബ്രെഡ് - 4 സ്ലൈസ്

തയാറാക്കുന്ന വിധം:-[തിരുത്തുക]

അടിഭാഗം പരന്ന ഒരു പാത്രത്തിൽ തേങ്ങാപ്പാൽ, മുട്ട, ഏലക്കാപ്പൊടി, എള്ള്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ബ്രെഡ് എടുത്ത് അതിന്റെ ഇരു വശവും ഈ മിശ്രിതത്തിൽ നന്നായി മുക്കുക. ചൂടാക്കിയ പാനിൽ അൽപം വെണ്ണ പുരട്ടുക. തേങ്ങാപ്പാൽ മിശ്രിതം മുക്കിയ ബ്രെഡ് പാനിൽ ഇട്ട് ഇരുവശവും ഗോൾഡൻ നിറമാകുന്നതുവരെ ടോസ്റ്റ് ചെയ്യുക. ബട്ടറോ സോസോ ചേർത്ത് കഴിക്കാം