കെമിക്കൽ എൻജിനീയറിങ്ങ്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഭവതിക ശാസ്ത്രവും , രസതന്ത്രവും, ജീവ ശാസ്ത്രവും, ഗണിതവും, സാമ്പത്തിക ശാസ്ത്രവും എല്ലാം ഉള്കൊണ്ടുകൊണ്ടുള്ള ഒരു എഞ്ചിനിയറിങ്ങ് ശാഖയാണ് കെമിക്കൽ എഞ്ചിനിയറിങ്ങ്. രസതന്ത്രത്തിൽ കണ്ടെത്തുന്ന വസ്തുക്കളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണമാണ് ഈ എഞ്ചിനിയറിങ്ങ് ശാഖ ലക്ഷ്യമിടുന്നത്. ഫ്ലൂയിഡ് മെക്കാനിക്സ് , ഹീറ്റ് ട്രാൻസ്ഫർ , മാസ് ട്രാൻസ്ഫർ , തെർമോ ഡിനാമിക്സ്, കെമിക്കൽ റിയാക്ഷൻ എഞ്ചിനിയറിങ്ങ് തുടങ്ങിയവയാണ് ഇതിന്റെ അടിസ്ഥാന തൂണുകൾ. പൾപ്പ്- പേപ്പർ നിർമാണം, സോപ്പ് നിർമാണം, പ്ലാസ്റ്റിക്‌ വ്യവസായം, എണ്ണ-പ്രകൃതി വാതക ശുദ്ധീകരണം, വളങ്ങളുടെയും കീട നാശിനികളുടെയും നിർമാണം, ആസിഡ് , ആൽകലി എന്നിവയുടെ നിർമാണം എന്നിങ്ങനെ വിവിധങ്ങളായ വസ്തുക്കളുടെ നിർമാണം , ആ വ്യവസായ ശാലകളുടെ രൂപകല്പ്പന, അതിന്റെ കേടുപാടുകൾ പരിഹരിച്ച് അതിനെ നന്നാക്കി തീർക്കൽ, പ്രകൃതി മലിനീകരണം കഴിയുന്നത്ര കുറക്കൽ എന്നിവ കെമിക്കൽ എഞ്ചിനിയറിങ്ങിൻറെ ലക്ഷ്യങ്ങളാണ്.

"https://ml.wikibooks.org/w/index.php?title=കെമിക്കൽ_എൻജിനീയറിങ്ങ്&oldid=14223" എന്ന താളിൽനിന്ന് ശേഖരിച്ചത്