Jump to content

കുമാരസംഭവം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

കാളിദാസവിരചിതമായ ‘കുമാരസംഭവം ‘ പേരുപോലെ തന്നെ കുമാരന്റെ (സുബ്രഹ്മണ്യൻ) ജനനത്തെ കുറിച്ചുള്ള കഥ പറയുന്നു. പതിനേഴ് സർഗ്ഗങ്ങൾ. അതിമനോഹരമായ വർണ്ണനകളാൽ ആസ്വാദകരെ ആകർഷിക്കുന്നു. കഥ ഇങ്ങനെ: താരകാസുരൻ ചെയ്യുന്ന ദ്രോഹങ്ങളാൽ വിഷമിക്കുന്ന ദേവന്മാർ ശ്രീപരമേശ്വരപുത്രനുമാത്രമേ അവനെ വധിക്കാൻ സാധിക്കൂ എന്നറിഞ്ഞ് ശ്രീപരമേശ്വരനെ പ്രലോഭിപ്പിക്കാൻ കാമദേവനെ നിയോഗിക്കുന്നു. എന്നാൽ ശിവകോപാഗ്നിയിൽ കാമദഹനം സംഭവിക്കുന്നു. ഇതേതുടർന്ന് ശിവനെ ഭർത്താവായി ലഭിക്കാൻ ആഗ്രഹിക്കുന്ന ശ്രീപാർവതി സാഫല്യത്തിന്നായി തപസ്സാരംഭിക്കുന്നു.തപസിന്നിടയിൽ പരമശിവൻ ബ്രഹ്മചാരീവേഷത്തിൽ പാർവതിയെ പരീക്ഷിക്കുകയും അവളിൽ പ്രീതനകുകയും ചെയ്യുന്നു.വിവാഹാനന്തരമുള്ള കാമകേളികൾ വർണ്ണിച്ചുകൊണ്ട് കാവ്യം സമാപിക്കുന്നു; കുമാരജനനം വർണ്ണിക്കാതെ തന്നെ.

"https://ml.wikibooks.org/w/index.php?title=കുമാരസംഭവം&oldid=6700" എന്ന താളിൽനിന്ന് ശേഖരിച്ചത്