Jump to content

കാവ്യാദർശം -ദണ്ഡി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

സംസ്കൃത കാവ്യശാസ്ത്രരംഗത്ത് ദണ്ഡിയുടെ സംഭാവനയാണ് കാവ്യാദർശം। കാവ്യങ്ങളുടെ സൗന്ദര്യാസൗന്ദര്യങ്ങൾ തുറന്നുകാട്ടുന്ന മുമ്പിൽ പിടിച്ച കണ്ണാടിയായി അത് ശോഭിക്കുന്നു.

ഒന്നാം പരിച്ഛേദം

चतुर्मुखमुखाम्भोजवनहम्सवधूर्मम। मानसे रमताम् नित्यम् सर्वशुक्ला सरस्वती॥१
ചതുർമുഖന്റെ മുഖാംഭോജവനത്തിൽ അരയന്നപ്പിടയായ സർവ്വശുഭ്രയായ സരസ്വതി എന്റെ മനസ്സിൽ നിത്യം രമിക്കട്ടെ.
पूर्वशास्त्राणि सम्हृत्य प्रयोगानुपलक्ष्य च। यथासामर्थ्यम् अस्माभिः क्रियते काव्यलक्षणम्॥२
പഴയ ശാസ്ത്രങ്ങളെ സംഗ്രഹിച്ചും പ്രയൊഗങ്ങളെ നിരീക്ഷിച്ചും എന്റെ കഴിവുപൊലെ കാവ്യലക്ഷണം പറയുന്നു.
इह शिष्टानुशिष्टानाम् शिष्टानामपि सर्वथा। वाचामेव प्रसादेन लोकयात्रा प्रवर्तते॥३
ഇവിടെ എപ്പോഴും ശ്രേഷ്ടരാൽ പഠിക്കപ്പെട്ടതും ബാക്കിയുള്ളവരുടെയും വാക്കുകളുടെ പ്രസാദത്താൽ ആണ് ലോകത്തിന്റെ യാത്ര പ്രവർത്തിക്കുന്നത്.
इदमन्धम् तमकृत्स्नम् ज्ययेत भुवनत्रयम्। यदि शब्दाह्वयम् ज्योतिरासम्सारम् न दीप्यते ॥४
വാക്കുകളാകുന്ന ജ്യോതിസ്സ് ഈ സംസാരത്തെ പ്രകാശിപ്പിച്ചില്ലെങ്കിൽ ഈ മൂന്നുലോകം മുഴുവനും കുറ്റാകൂരിരുട്ടായേനെ .
आदिराजयशोबिम्बम् आदर्शम् प्राप्य वाङ्मयम् ।तेषामसन्निधानेऽपि न स्वयम् पश्य नश्यति॥५
മഹാന്മാരായ പൂർവരാജാക്കന്മാരുടെ യശസ്സിന്റെ വാങ്മയരൂപം നിഴലിക്കുന്ന കണ്ണാടിയെ പ്രാപിച്ച് അവരുടെ അഭാവത്തിലും അവ നശിക്കുന്നില്ല.
गोर्गौ कामदुघा सम्यग्प्रयुक्ता स्मर्यते बुधैः। दुष्प्रयुक्ता पुनर्गोत्वम् प्रयोक्तुः सैव शम्सति॥६
നന്നായി പ്രറ്റൊഗിച്ച വാക്ക് ആഗ്രഹങ്ങൾ നൽകുന്ന പശുവിനെപ്പോലെ പണ്ഡിതരാൽ ഓർമിക്കപ്പെടുന്നു. ദുഷ്പ്രയുക്തമായാൽ പ്രയൊഗിക്കുന്നവന്റെ ഗോത്വത്തെയും പണ്ഡിതർ കണക്കാക്കുന്നു.
तदल्पमपि नोपेक्ष्यम् कव्ये दुष्टम् कथञ्चन। स्याद्वपुः सुन्दरनमपि श्वित्रेणैकेन दुर्भगम्॥७
അതുകൊണ്ട് കാവ്യത്തിൽ അല്പം പോലും ദുഷിപ്പ് ഒരിക്കലും ഉണ്ടായിക്കൂടാ.ശരീരം സുന്ദരമെങ്കിലും ഒരു മറുകിനാൽ/പാണ്ടിനാൽ അസുന്ദരമാകുന്നു.
गुणदोषानशास्त्रज्ञः कथम् विभजते जनः। किमन्धस्याधिकारोऽस्ति रूपभेदोपलब्धिषु॥८
ഗുണദോഷങ്ങളറിയാതെ എങ്ങനെയാണ് കാവ്യങ്ങളെ നിബന്ധിക്കുന്നത്. രൂപഭേദങ്ങളെപ്പറ്റി പറയാൻ അന്ധനു അധികാരമുണ്ടോ?
अधप्रजानाम् व्युत्पत्तिम् अभिसन्धाय सूरयः।वाचाम् विचित्रमर्गाणाम् निबबन्धुः क्रियाविधिम्॥९
അനന്തരം പണ്ഡിതന്മാർ പ്രജകൾക്ക് വ്യുത്പത്തിയുണ്ടാവാനായി വാക്കുകളുടെ വിചിത്രമാർഗ്ഗമായ കാവ്യത്തിന്റെ ക്രിയാവിധി നിബന്ധിച്ചിരിക്കുന്നു.
तैः शरीरम् च काव्यानाम् अलङ्काराश्च दर्शिताः। शरीरम् तावदिष्टार्थव्यवच्छिन्ना पदावलिः॥१०
അവരാൽ കാവ്യങ്ങളുടെ ശരീരവും അലങ്കാരങ്ങളെയും കാണിച്ചു. കാവ്യശരീരം എന്നാൽ ഇഷ്ടാർത്ഥം വ്യവച്ഛെദിക്കുന്ന (വിവരിക്കുന്ന/കുറിക്കുന്ന)പദാവലി ആകുന്നു.
पद्यम् गद्यम् च मिश्रम् च तत् त्रिधेति व्यवस्थितम्।पद्यम् चतुष्पदी तत्र वृत्तम् जातिरिति द्विधा॥११
പദ്യം ഗദ്യം, മിശ്രം എന്ന് അത് മൂന്നായി വിഭജിച്ചിരിക്കുന്നു.പദ്യം ശ്ലോകങ്ങളാണ് അതിൽ വൃത്തം ജാതി എന്ന് രണ്ട് വിധം
छन्दोविचित्याम् सकलः तत्प्रपञ्चो निदर्शितः ।सा विद्या नौर्विवक्षूणाम् गम्भीरम् काव्यसागरम्॥१२
ഛന്സ്സുദോവിചിതിയിൽ പദ്യത്തിന്റെ ലോകം (വിവിധ വശങ്ങൾ) നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ആ വിദ്യ ഗംഭീരമായ കാവ്യസാഗരം വിവരിക്കുന്നവർക്ക് തോണിയാണ്.
मुक्तकम् कुळकम् कोश सङ्घातः इति तादृशः। सर्वबन्धाम्शरूपत्वात् अनुक्तः पद्यविस्तरः॥१३
മുക്തകം ,കുളകം, കോശം, സംഘാതം എന്നിങ്ങനെ. സർഗബന്ധത്തിന്റെ (മഹാകാവ്യം) അംശമാകയാൽ പദ്യവിസ്തരം അധികം പറയുന്നില്ല.
सर्गबन्धो महाकाव्यमुच्यते तस्य लक्षणम्। आशीर्नस्क्रिया वस्तुनिर्देशो वापि तन्मुखम्॥१४
സർഗ്ഗങ്ങളുള്ളതാണ് മഹാകാവ്യം. അതിന്റെ ലക്ഷണം പറയുന്നു. ആശിസ്സ്, നമസ്ക്രിയാ, വസ്തുനിർദ്ദേശം എന്നിവ ആകാം അതിന്റെ തുടക്കം.
इतिहासकथोत्भूतमितरद्वा तदाश्रयम्। चतुर्वर्गफ़लायत्तम् चतुरोदात्त नायकम्॥१५
ഇതിഹാസകഥയിൽ ഉണ്ടായതോ മറ്റെന്തെങ്കിലുമോ ആകാം അതിന്റെ അടിസ്ഥാനം. ചതുർവർഗ്ഗ (ധർമ്മാർത്ഥകാമമോക്ഷ)ഫലത്തോട് ചേർന്നതും ചതുരനും ഉദാത്തനുമായ നായകനാകണം.
नगरार्णवशौलर्तु चन्द्रार्कोदय वर्णनैः। उद्यानसलिलक्रीडा मधुपान रतोत्सवैः॥१६
നഗരം, അർണവം, ശൈലം, ഋതു,ചന്ദ്ര/അർക്കോദയം,എന്നിവയുടെ വർണ്ണനകളാലും ഉദ്യാന/ജലക്രീഡാ,മധുപാനം, രതോത്സവങ്ങളൂം
विप्रलम्भैर्विवाहैश्च कुमारोदयवर्णनैः।मन्त्रद्यूतप्रयाणाजि नायकाभ्युदयैरपि॥१७
വിപ്രലംഭം, വിവാഹം എന്നിവയും കുമാരജനനവർണ്ണനകളും മന്ത്രം ,ദൂത്, പ്രയാണം, ആജി (യുദ്ധം)നായക വിജയം എന്നീ വർണ്ണനകളും ഉണ്ടായിരിക്കണം.
अलङ्कृतमसङ्क्षिप्तम् रसभावनिरन्तरम्। सर्गैरनतिविस्तीर्णैःश्रव्यवृत्तैः सुसन्धिभिः॥१८
അലങ്കൃതം, സംക്ഷിപ്തമല്ലാത്തതും (വിസ്തൃതം)രസഭാവങ്ങൾ നിറഞ്ഞതും വിസ്തൃതമല്ലാത്ത സർഗ്ഗങ്ങളൂള്ളതും പ്രസിദ്ധവൃത്തത്തിലുള്ളതും നല്ല സന്ധിയുള്ളവയും
सर्वत्र भिन्नवृत्तान्तैः उपेतम् लोकरञ्जनम्। काव्यम् कल्पान्तरस्थायि जायते सदलङ्कृतिः॥१९
എപ്പോഴും വൃത്താന്തം ഭിന്നമായതും ലോകത്തെ രസിപ്പിക്കുന്നതും ആയ നന്നായലങ്കരിക്കപ്പെട്ട കാവ്യം കല്പാന്തരങ്ങളിൽ നിലനിൽക്കുന്നു.
न्यूनमप्यत्र यैः कश्चिद्ङ्गैः काव्यम् न दुष्यति। यद्युपात्तेषु सम्पत्तिराराधयति तद्विदः॥२०
ഇവിടെ കാവ്യരസജ്ഞർക്ക് ഉള്ളവകൊണ്ടുതന്നെ ആസ്വദിക്കാൻ കഴിയുന്നെങ്കിൽ ഇവയിൽ ചില അംഗങ്ങൾ കുറവാകിലും കാവ്യം ദോഷമാകുന്നില്ല.
गुणतः प्रागुपन्यस्य नायकम् तेन विद्विषाम् । निराकरण्मित्येष मार्गः प्रकृतिसुन्दरः॥२१
നായകനെ ഗുണങ്ങളാൽ വിവരിച്ച് അവനാൽ ശത്രുക്കളുടെ നിർമ്മാർജ്ജനം /തോൽപ്പിക്കൽ ആണ് പ്രകൃത്യാ സുന്ദരം
वम्शवीर्यश्रुतादीनि वर्णयित्वा रिपोरपि। तज्जयात् नायकोत्कर्षकथनम् च धिनोति नः॥२२
ശത്രുവിന്റെ വംശം, വീര്യം,പാണ്ഡിത്യം പ്രശസ്തി എന്നിവ വർണ്ണിച്ച് അയാളെ ജയിക്കുന്ന നായകന്റെ മഹത്വം പറയുന്ന രീതിയും നമുക്ക് താത്പര്യമാണ്.
अपादः पदसन्तानो गद्यमाख्यायिका कथा।इति तस्य प्रभेदो द्वौ तयोराख्यायिका किल॥२३
പാദങ്ങളില്ലാതെ വാക്കുകളുടെ ക്രമമാണ് ഗദ്യം. അഖ്യായിക, കഥ എന്ന് അതിനു രണ്ട് ഭേദങ്ങൾ. അതിൽ അഖ്യായിക ആകട്ടെ.
नायकेनैव वाच्यान्या नायकेनेतरेण वा।स्वगुणाविष्क्रियादोषो नात्र भूयार्थशम्सिनः॥२४
നായകനാൽ വർണ്ണിക്കുന്നതാണ്. കഥ നായകനൊ മറ്റാരെങ്കിലുമോ വിവരിക്കുന്നു. യാഥാർത്ഥ്യം പറയുന്നവനായ നായകൻ സ്വഗുണം പറയുന്നു എന്ന അപാകത ഇല്ല.
अपि त्वनियमो दृष्ट्स्तत्राप्यन्नैरुदीरणात् ।अन्यो वक्ता स्वयम् वेति कीदृग्वा भेदकारणम्॥२५
ഇനി ആഖ്യായികയിലും നിയമമല്ലാതെകാണാറുണ്ട്. മറ്റുചിലർ വർണ്ണിക്കുന്നതായിട്ട്. വക്താവ് സ്വയം ആണോ മറ്റൊരാളാണോ എന്നത് എങ്ങനെ ഭേദകാരണമാകും.
वक्त्रम् चापरवक्त्रम् च सोच्छ्वासत्वम् च भेदकम्। चिह्नमाख्यायिकायाश्चेत् प्रसङ्गेन कथास्वपि॥२६
വക്ത്രം അപരവക്ത്രം എന്ന് ഭേദങ്ങൾ. അതിൽ ഉച്ഛ്വാസത്വം ആണ് വെത്യാസം. ഇത് രണ്ടും ആഖ്യായികക്ക് എന്നപോലെ കഥക്കും ചേരും.
आर्यादिवत् प्रवेशः किम् न वक्त्रापरवक्त्रयोः । भेदश्च दृष्टो लम्भादिरुच्छ्वासो वास्तु किम् ततः॥२७
വക്ത്രാപരവക്ത്രകളെ ആര്യയെപ്പോലെ കരുതി പ്രവേശിപ്പിക്കാം. ഇനി ലംഭാദി (ലംഭം, ഉല്ലാസം, തരംഗം തുടങ്ങിയ) ഉച്ഛ്വാസങ്ങളാണെങ്കിൽ അത് കഥക്കും ബാധകമാക്കാം.
तत् कथाख्यायिकेत्येका जातिः सज्ञा द्वयाङ्किता। अत्रैवान्तर्भविष्यन्ति शेषाश्चाख्यान जातयः॥२८
അതുകൊണ്ട് കഥ ആഖ്യായികാ എന്നിവ ഒരേ ജാതി തന്നെ. രണ്ട് വാക്കുകൊണ്ട് കുറിക്കുന്നു എന്നു മാത്രം.ഇവിടെ മറ്റ് ആഖ്യാനജാതികളും അന്തർഭവിക്കുന്നു.
कन्याहरणसम्ग्रामविप्रलम्भोदयादयः। सर्गबन्धसमा एव नैतेवैशेषिका गुणाः॥२९
കന്യാഹരണം, യുദ്ധം,വിപ്രലംഭം, ഉദയം തുടങ്ങിയവ മഹാകാവ്യവുമായി ബന്ധപ്പെട്ടതാണ്. അത് വിശേഷമായ ഗുണങ്ങൾ അല്ല.
कविभावकृतम् चिह्नम् अन्यत्रापि न दुष्यति। मुखमिष्टार्थसम्सिद्धौ किम् हि न स्यात् कृतात्मनाम्॥३०
കവിയുടെ ഭാവനയിൽ നിന്നുള്ള ചിഹ്നങ്ങൾ ഇവിടെയും ദുഷിപ്പിക്കുന്നില്ല. മഹാത്മാക്കൾ തന്റെ ഇഷ്ടാർത്ഥങ്ങൾ പറയാനായി സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ അവ നേടുകതന്നെ ചെയ്യും
मिश्राणि नाटकादीनि तेषामन्यत्र विस्तरः। गद्यपद्यमयी किञ्चित् चम्पूरित्यभिधीयते॥३१
നാടകാദികൾ ഗദ്യ പദ്യ മിശ്രങ്ങളാണ്. അത് വിസ്തരിച്ച് വേറെ പറയുന്നു. ഗദ്യപദ്യമയമായ കൃതികളെ ചമ്പൂ എന്ന് പറയുന്നു.
तदेतत् वाङ्मयम् भूयः सम्स्कृतम् प्राकृतम् तथा। अपभ्रम्शश्च मिश्रम् चेत्याहुरार्याश्चतुर्विधम्॥३२
ഈ വാങ്മയത്തെ പണ്ഡിതന്മാർ പിന്നീട് സംസ്കൃതം, പ്രാകൃതം, അപഭ്രംശം, മിശ്രം എന്ന് നാലായി തിരിച്ചിരിക്കുന്നു.
सम्स्कृतम् नाम दैवी वागन्वाख्याता महर्षिभिः।तत्भवस्तत्समो देशीत्यनेकः प्राकृतक्रमः॥३३
മഹർഷിമാരാൽ പ്രകീർത്തിക്കപ്പെട്ട ദൈവീകമായ വാക്കാണ് സംസ്കൃതം. തത്ഭവവും (അതിൽനിന്നുണ്ടായത്) തത്സമവും (അതിനുതുല്യമായതും) ആയ അനേകം പ്രാദേശികമായ പ്രാകൃതഭാഷകളുണ്ട്.‌
महाराष्ट्राश्रयाम् भाषाम् प्रकृष्टम् प्राकृतम् विदुः।सागरम् सूक्तिरत्नानाम् सेतुबन्धादि यन्मयम्॥३४
മഹാരാഷ്ടയെ ആശ്രയിച്ചുള്ള ഭാഷയെ പ്രാകൃതങ്ങളിൽ വിശിഷ്ടമായി പറയുന്നു. സൂക്തിരത്നങ്ങളുടെ കലവറയായ സേതുബന്ധാദി കൃതികൾ അതിലുള്ളതാണ്.
(പ്രവരസേനൻ എഴുതിയതാണ് സേതുബന്ധം)
शौरसेनी च गौडीच लाटीचान्या च तादृशी। याति प्राकृतमित्येवम् व्यवहारेषु सन्निधिम्॥३५
ശൗരസേനി (മഥുര), ഗൗഡി (ബീഹാറിനു കിഴക്ക്), ലാടി (കർണാടക) തുടങ്ങിയവയും ഇതുപോലെ വ്യവഹാരങ്ങളിൽ (ഗ്രന്ധങ്ങളിൽ) പ്രാകൃതമെന്ന പദം കൊണ്ട് അറിയപ്പെടുന്നു.(മാഗധി അർദ്ധമാഗധി, അവന്തി എന്നിവയും പ്രാകൃതഭാഷകളാണ്)
आभीरादि गिरः काव्येष्वपभ्रम्श इति स्मृताः।शास्त्रेषु सम्स्कृतादन्यदपभ्रम्शतयोदितम्॥३६
ആഭീരാാദികളുടെ വാക്കുകൾ കാവ്യങ്ങളിൽ അപഭ്രംശം എന്ന് അറിയപ്പെടുന്നു. (ആഭീരൻ-യാദവൻ, ശബരർ, ചണ്ഡാളർ, കിരാതർ തുടങ്ങിയവരും വർഗ്ഗങ്ങളാണ്.)ശാസ്ത്രങ്ങളിൽ സംസ്കൃതഭിന്നമായതെല്ലാം അപഭ്രംശമായാണ് പറയപ്പെടുന്നത്.
सम्स्कृतम् सर्गबन्धादि प्राकृतम् स्कन्धकादि यत्।ओसरादिरपभम्शो नाटकादि तु मिश्रकम्॥३७
മഹാകാവ്യം തുടങ്ങിയവ സംസ്കൃതമാണ്. പ്രാകൃതത്തിൽ സ്കന്ധകം തുടങ്ങിയവയാണ്. അപഭ്രംശത്തിൽ ഓസരാദികൾ ആണുള്ളത്. നാടകം മിശ്രകം ആണ്.
कथा हि सर्वभाषाभि सम्स्कृतेन च बध्यते। भूतभाषामयिम् प्राहुरत्भुतार्थाम् बृहत्कथाम्॥३८
കഥയാകട്ടെ എല്ലാ ഭാഷയിലും സംസ്കൃതത്തിലും രചിക്കുന്നു. അത്ഭുതാർത്ഥമായ ബൃഹത്കഥ ഭൂതഭാഷാമയി ആയി പറയപ്പെടുന്നു. (കഥാസരിത്സാഗരം, ബൃഹത്കഥാമഞ്ജരി എന്നിവ ബൃഹത്കഥയെ ആശ്രയിച്ച് എഴുതിയവയാണ്)
लास्यच्छलित्स्शम्पादि प्रेक्षार्थम् इतरत् पुनः। श्रव्यमेवेति सैषापि द्वयी गतिरुदाह्र्ता॥३९
ലാസ്യം, ഛലിതം ശമ്പാ തുടങ്ങിയവ കാണാനുള്ളതാണ്. ശ്രവ്യം എന്ന മറ്റുള്ളവയും അങ്ങനെ രണ്ട് ഗതികൾ ഉദാഹരിക്കപ്പെടുന്നു. (ലാസ്യം സ്ത്രീ നൃത്തം, ഛലിതം- പും നൃത്തം, ശമ്പാ- വാദ്യം)

"https://ml.wikibooks.org/w/index.php?title=കാവ്യാദർശം_-ദണ്ഡി&oldid=17532" എന്ന താളിൽനിന്ന് ശേഖരിച്ചത്